ട്രാഫിക് സുരക്ഷ ശക്തമാക്കണം: ഡി.ജി.പി
തിരുവനന്തപുരം: ട്രാഫിക് സുരക്ഷ ഫലപ്രദമാക്കുന്നതിന,് ഗതാഗത നിയന്ത്രണ നടപടികളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബഹ്റ അറിയിച്ചു.
വിദ്യാലയങ്ങളില്‍ ക്ലാസ് ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ സമയങ്ങളില്‍ ആവശ്യത്തിന് പൊലിസിനെ നിയമിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, തിരക്കേറിയ സമയങ്ങളില്‍ ഒരു പ്രത്യേക റൂട്ട് വണ്‍വേ ആക്കുക തുടങ്ങിയ തരത്തിലുളള നിയന്ത്രണ നടപടികള്‍, നഗരങ്ങളില്‍ വിശേഷിച്ചും, നിര്‍ബന്ധമായും നടപ്പാക്കണം. ഹോംഗാര്‍ഡ്, വനിതാ പൊലിസ് ഓഫീസര്‍മാര്‍ എന്നിവരെയും സ്കൂള്‍ പരിസരങ്ങളില്‍ നിയോഗിക്കണം. ട്രാഫിക് ബ്ലോക്ക് ഓരോ ദിവസവും മുന്‍കൂട്ടിക്കണ്ട് പരിഹാര നടപടികള്‍ കൈക്കൊള്ളേണ്ടതും ട്രാഫിക് ബ്ലോക്കുകള്‍, നിയന്ത്രണ നടപടികള്‍ എന്നിവ സംബന്ധിച്ച അറിയിപ്പുകള് ജനങ്ങള്‍ക്കായി പ്രസിദ്ധീകരിക്കണം. ട്രാഫിക് നിയമങ്ങള്‍ നടപ്പാക്കുന്ന ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് നിഷ്കര്‍ഷിച്ചിട്ടുള്ളത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സംസ്ഥാന ഡി.ജി.പി നിര്‍ദ്ദേശിച്ചു. ട്രാഫിക് ഉദ്യോഗസ്ഥര്‍ വിദ്യാലയങ്ങളിലും മറ്റും എത്തി ബോധവല്‍ക്കരണം നടത്തുന്ന കാര്യങ്ങളും ശക്തമാക്കണം. ഇക്കാര്യം സംസ്ഥാന പൊലിസ് ആസ്ഥാനത്ത് മോണിറ്റര്‍ ചെയ്യുന്നതും മികച്ച പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കുമെന്നും ഡി.ജി.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."