HOME
DETAILS
MAL
സംസ്ഥാനത്ത് മൂന്നര ലക്ഷം തെരുവുനായ്ക്കള്‍ക്ക് 56 പട്ടിപിടുത്തക്കാര് മാത്രം
backup
October 28 2016 | 05:10 AM
തിരുവനന്തപുരം: തെരുവുനായ നിയന്ത്രണത്തിന് തടസ്സങ്ങള്‍ ഏറെയുണ്ടെന്നു മന്ത്രി കെടി ജലീല്‍ നിയമസഭയില്‍ അറിയിച്ചു.
ചുരുങ്ങിയ കാലത്തിനുള്ളില്‍ നിയന്ത്രണം സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു.
തെരുവുനായ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തിനു മറുപടി പറയുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് മൂന്നര ലക്ഷം തെരുവുനായ്ക്കള്‍ ഉണ്ട്. 56 പട്ടിപിടുത്തക്കാര് മാത്രമാണ് സംസ്ഥാനത്ത് ഉള്ളത്. 8274 തെരുവുനായ്ക്കളെ വന്ധ്യംകരിച്ചു. മൂന്നു വര്‍ഷംകൊണ്ട് ഇവയുടെ എണ്ണം കുറയ്ക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
തെരുവുനായ്ക്കളെ കൊല്ലുന്നതിനു തടസ്സമായി പേവിഷ മരുന്നു ലോബിയുടെ ഇടപെടല്‍ ഉണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."