HOME
DETAILS
MAL
ദലൈലാമയെ അരുണാചല്‍ സന്ദര്‍ശിക്കാന്‍ അനുവദിച്ചാല്‍ ബന്ധം വഷളാകും; ഇന്ത്യയ്ക്ക് ചൈനയുടെ താക്കീത്
backup
October 28 2016 | 10:10 AM
ബീജിങ്: ദലൈലാമയെ അരുണാചല്‍ പ്രദേശ് സന്ദര്‍ശിക്കാന്‍ അനുവദിച്ചാല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളാകുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. ദലൈലാമയെ അരുണാചലിലേക്ക് ക്ഷണിച്ചത് അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും നശിപ്പിക്കുമെന്നും ഇന്ത്യ- ചൈന ഉഭയകക്ഷി ബന്ധത്തെ അത് പ്രതികൂലമായി ബാധിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലൂ കാങ് പറഞ്ഞു.
ഇന്ത്യയുടെ എന്‍സ്ജി പ്രവേശനത്തെ എതിര്‍ത്തും പാക് അനുകൂല നിലപാടുകള്‍ എടുത്തും രംഗത്ത് എത്തിയതിന് പിന്നാലെയാണ് ചൈനയുടെ ഭീഷണി. അരുണാചല്‍ മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ ക്ഷണപ്രകാരമാണ് അടുത്ത മാര്‍ച്ചില്‍ തിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമ അരുണാചല്‍ സന്ദര്‍ശിക്കാനെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."