ആസ്ത്രേലിയയില്‍ ഇന്ത്യന്‍ ഡ്രൈവറെ ജീവനോടെ ചുട്ടുകൊന്നു
ബിസ്ബണ്‍: ആസ്ത്രേലിയയില്‍ ഇന്ത്യന്‍ വംശജനായ ബസ് ഡ്രൈവറെ ജീവനോടെ ചൂട്ടുകൊന്നു. യാത്രക്കാരുടെ മുന്നില്‍ വെച്ചാണ് 29കാരനായ മന്മീത് അലീഷര്‍ ദാരുണമായി കൊല്ലപ്പെട്ടത്.
വംശീയവിദ്വേഷം രൂക്ഷമായ ആസ്ത്രേലിയയിലെ ബിസ്്ബണ് നഗരത്തില്‍ വെച്ചാണ് സംഭവം. സിഖുകാരനായ മന്‍മീതിനെ മുസ്്ലിമെന്ന് തെറ്റിദ്ധരിച്ചാണോ ആക്രമിച്ചതെന്ന് പൊലിസ് അന്വേഷിക്കുന്നുണ്ട്. 48കാരനായ പ്രതിയെന്ന് സംശയിക്കുന്നയാളെ അറസ്റ്റ് ചെയ്തു. തീവ്രവാദ ബന്ധത്തെ കുറിച്ച് തെളിവ് ലഭിച്ചിട്ടില്ലെന്ന് പൊലിസ് കമ്മിഷണര്‍ പറഞ്ഞു.
യാത്രക്കാര്‍ നോക്കിനില്‍ക്കെയാണ് സംഭവം. ബസില്‍ തീപിടിക്കാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി. ബിസ്ബണ്‍ സിറ്റി കൗണ്‍സില്‍ ബസിലെ ഡ്രൈവറായിരുന്നു അലിഷര്‍. പുകശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആറു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറിയപ്പെടുന്ന പഞ്ചാബി ഗായകനാണ് കൊല്ലപ്പെട്ട അലിഷര്‍. ബിസ്ബണിലെ പഞ്ചാബി സമൂഹവും സംഭവത്തില്‍ നടുക്കം പ്രകടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."