ഹെല്‍ത്ത്‌കെയര്‍ എക്യുപ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
കോഴിക്കോട്: കോര്‍പ്പറേഷന്‍ കുടുംബശ്രി സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ നിര്‍ദ്ധനരും നിരാലംബരുമായ രോഗികള്‍ക്ക് മെഡിക്കല്‍ ഹെല്‍ത്ത്‌കെയര്‍ എക്യുപ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു.
സെന്റര്‍ ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് സെന്റര്‍ ഉദ്ഘാടനം ചെയ്തു. ദിവസവും ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകുന്നേരം അഞ്ചുവരെയാണ് പ്രവര്‍ത്തന സമയം. പൊതുജന പങ്കാളിത്തതോടെയും നഗരത്തിലെ സാമൂഹ്യ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് കേന്ദ്രമാരംഭിക്കുന്നത്.
വീല്‍ചെയര്‍, വാട്ടര്‍ബെഡ്, എയര്‍ബെഡ്, സ്ട്രച്ചര്‍, ബി.പി അപ്പാരല്‍, കമ്മോഡ് സ്റ്റൂള്‍ ചെയര്‍, വാക്കിങ് സ്റ്റിക്ക്, ഇന്‍ഫ്രാറെഡ് സെറ്റ്, ബ്ലഡ്പ്രഷര്‍ മോണിറ്റര്‍, നെബുലൈസര്‍,ക്രെച്ചസ് എല്‍ബോ, തുടങ്ങിയവയുടെ സഹായം സെന്ററില്‍ നിന്ന് ലഭിക്കും.
ആവശ്യമുള്ളവര്‍ വാര്‍ഡ് കൗണ്‍സിലറുടെ സാക്ഷ്യപത്രവും വരുമാന സര്‍ട്ടിഫിക്കറ്റുമായി കുടുംബശ്രി സി.ഡി.എസ് മുഖേന അപേക്ഷിക്കാം. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ അനിതാ രാജന്‍ അധ്യക്ഷയായി. എം.വി റംസി ഇസ്മായില്‍ സ്വാഗതം പറഞ്ഞു. പി.സി രാജന്‍, കെ.വി ബാബുരാജ്, ടി.വി ലളിത പ്രഭ, എം.സി അനില്‍കുമാര്‍,ആശാ ശശാങ്കരന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."