HOME
DETAILS
MAL
കീഴരിയൂരിന്റെ ശുദ്ധജല സ്രോതസായ ചെറുപുഴ നാശത്തിലേക്ക്
backup
October 28 2016 | 20:10 PM
മേപ്പയ്യൂര്‍: കീഴരിയൂരിന്റെ മുഖ്യ ജലസ്രോതസായ ചെറുപുഴ നാശത്തിലേക്ക്. ആഫ്രിക്കന്‍ പായലും ജല അട്ടകളും പുല്ലും ഒരു ഭാഗത്തു പുഴയെ കീഴടക്കുമ്പോള്‍ മറുഭാഗത്ത് ചില സ്വകാര്യ വ്യക്തികള്‍ പുഴയുടെ തീരം കൈയേറുകയാണ്.
നേരത്തെ പാടശേഖര സമിതി നടത്തിയ കൃഷിയും വിവാദമായിരുന്നു.
കൃഷി നടത്തിയവര്‍ വിളവ് വര്‍ധിപ്പിക്കാനുള്ള ശ്രമം വേണ്ടരീതിയില്‍ നടത്തിയില്ലെന്നു പ്രദേശവാസികള്‍ കുറ്റപ്പെടുത്തുന്നു. കൃഷി നടത്താന്‍ പുഴയിലെ വെള്ളം വറ്റിച്ചപ്പോള്‍ സമീപപ്രദേശങ്ങളിലെ കിണറുകളിലെ വെള്ളവും വറ്റിയെന്ന് അവര്‍ പറയുന്നു.
അകലാപുഴയില്‍ നിന്നും ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കപ്പെട്ട ശുദ്ധജല സ്രോതസാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."