തെരുവ് നായ ശല്യം ചൂളാട്ടിപ്പാറയില്‍ ഒരു മാസത്തിനിടെ ഏഴ് അപകടം
അരീക്കോട്: ചൂളാട്ടിപ്പാറയില്‍ തെരുവ്നായ ശല്യം രൂക്ഷമാകുന്നു. ഊര്‍ങ്ങാട്ടീരി ഗ്രാമ പഞ്ചായത്തിലെ പൂവത്തിക്കല്‍, ചൂളാട്ടിപ്പാറ, മൈത്ര, കുരിക്കലമ്പാട്, തെഞ്ചീരി, വേഴക്കാട്, പാവണ്ണ പ്രദേശങ്ങളിലാണ് തെരുവ്നായകളുടെ വിളയാട്ടം നടക്കുന്നത്. ഈ പ്രദേശങ്ങളില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ തെരുവ് നായകളുടെ അക്രമമുണ്ടായ ഏഴ് സംഭവങ്ങളുണ്ടായി.
കഴിഞ്ഞ പെരുന്നാളിന്റെ തലേ ദിവസം രാത്രി എട്ടിന് ഒതായിയില്‍ നിന്ന് അരീക്കോട്ടേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയും ബൈക്കും തെരുവ്നായയുടെ ആക്രമണത്തെ തുടര്‍ന്ന് ചൂളാട്ടിപാറക്കടുത്ത് കുരിക്കലമ്പാടില് അപകടത്തില്‍പ്പെട്ടിരുന്നു. ഓട്ടോ ഓടിച്ചിരുന്ന ചൂളാട്ടിപ്പാറ സ്വദേശി ഇല്ല്യന് ഷബീര്‍ അപകടത്തില്‍ മരിച്ചു. ബൈക്കോടിച്ചിരുന്ന പൂവത്തിക്കല്‍ സ്വദേശി സുനീര്‍ ഇപ്പോഴും പരുക്കില്‍ നിന്ന് മുക്തി നേടിയിട്ടില്ല. ഇതിന് പിന്നാലെ ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കള്‍ക്കും തെരുവ് നായയുടെ ആക്രമത്തില്‍ പരുക്കേറ്റിരുന്നു. ആഴ്ചയില്‍ രണ്ട് അപകടങ്ങളെങ്കിലും തെരുവ് നായകള്‍ വരുത്തി വെക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം രാത്രി എട്ടിന് അരീക്കോട് നിന്ന് ഒതായി ഭാഗത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന തമിഴ്നാട് സ്വദേശി മുരുകന് (40) തെരുവ് നായയുടെ അക്രമത്തിനിരയായി. നായ കുറുകെ ചാടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട് മുരുകന് ഓടിച്ചിരുന്ന ബൈക്ക് മറിയുകയായിരുന്നു.
കൈക്കും കാലിനും ഗുരുതരമായ പരിക്കേറ്റ മുരുകനെ മഞ്ചേരി മെഡിക്കല്‍ മെഡിക്കല്‍ കോളജിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. മൈത്ര ചെട്ടിക്കുന്നുമ്മലില് തൊഴിലുറപ്പ് ജോലിയിലേര്‍പ്പെട്ട ചൂരത്ത ചാരു എന്നയാള്‍ക്ക് പന്നികളുടെ ആക്രമത്തിലും പരുക്കേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."