HOME
DETAILS
MAL
ആയുര്‍ ജൈവ വിപണന കേന്ദ്രം നാളെ തുറക്കും
backup
October 28 2016 | 21:10 PM
തിരൂര്‍: ജൈവകൃഷി പ്രോത്സാഹനത്തിനും ജൈവ ഉല്പന്നങ്ങളുടെ വിപണനത്തിനുമായി തൃപ്രങ്ങോട് പഞ്ചായത്തില്‍ ആയുര്‍ ജൈവ വിപണന കേന്ദ്രമായ ഇക്കോ ഷോപ്പ് നാളെ പ്രവര്‍ത്തനം തുടങ്ങും. ജൈവ പച്ചക്കറി 2016ന്റെ ഭാഗമായി തൃപ്രങ്ങോട് പഞ്ചായത്ത് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ആലത്തിയൂര്‍ കെ.എസ്. ഇ.ബി ഓഫിസിന് എതിര്‍വശത്തായി സജ്ജമാക്കിയ ആയുര്‍ ജൈവവിപണന കേന്ദ്രം വൈകീട്ട് മൂന്നിന് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് പി. കുമാരന്, ആയൂര്‍ ജൈവ വിപണന കേന്ദ്രം സെക്രട്ടറി പി.എം സാബുമോന്, കൃഷി അസിസ്റ്റന്റ് വി.കെ സുകു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."