മൂന്നു മാസത്തിനുള്ളില്‍ കശുവണ്ടി വികസന കോര്‍പറേഷന്റെ നഷ്ടം 75 ലക്ഷമായി കുറഞ്ഞു: എസ്. ജയമോഹന്‍
കൊല്ലം: മൂന്നു മാസത്തിനുള്ളില്‍ കശുവണ്ടി വികസന കോര്‍പറേഷന്റെ നഷ്ടം 75 ലക്ഷമായി കുറയ്ക്കാനായെന്നും കോര്‍പറേഷനെ അഞ്ചുവര്‍ഷത്തിനകം ലാഭത്തിലാക്കുമെന്നും ചെയര്‍മാന്‍ എസ്. ജയമോഹന്‍.
കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച 'മീറ്റ് ദി പ്രസി'ല്‍ സംസാരിക്കുകയിരുന്നു അദ്ദേഹം. കശുവണ്ടി തോടും തൊലിയും കറയും വില്‍ക്കുന്നത് ഇ ടെണ്ടര്‍ വഴിയാക്കും. തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യഭ്യാസത്തിനു സഹായം നല്‍കും. തൊഴിലാളികള്‍ക്കായി തൊഴില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. കോര്‍പറേഷന്‍ ഏറ്റെടുത്ത 20 ഫാക്ടറികളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കാനുള്ള നടപടി ആറു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നു എസ്. ജയമോഹന്‍ പറഞ്ഞു.
കശുവണ്ടി വികസന കോര്‍പറേഷന്റെ ബാങ്ക് ബാധ്യത തീര്‍ക്കാന്‍ ധാരണയായി. എസ്.ബി.ടി, എസ.്ബി.ഐ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയ്ക്ക് 168 കോടിയാണ് നല്‍കേണ്ടിയിരുന്നത്. വായ്പ 100 കോടിയും ബാക്കി 2000 മുതലുള്ള പലിശയുമാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ബാങ്ക്
പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ പലിശയും വായ്പ തുകയില്‍ 20 കോടിയും കുറയ്ക്കാന്‍ ധാരണയായി. ഇതിന്റെ അടിസ്ഥാനത്തില്‍ 80 കോടിയുടെ ബാധ്യത ഉടന്‍ കൊടുത്തുതീര്‍ക്കും.
ബാധ്യത ഒഴിവാകുന്നതോടെ കശുവണ്ടി കോര്‍പറേഷന് തോട്ടണ്ടി വാങ്ങുന്നതിനുള്ള ബാങ്ക് ഗ്യാരന്റി തുടര്‍ന്നും ലഭ്യമാകും. മരിച്ച തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ഗ്രാറ്റുവിറ്റി കുടിശിക നല്‍കാനും തീരുമാനമായി. ആശ്രിതര്‍ക്കും പിരിഞ്ഞുപോയ തൊഴിലാളികള്‍ക്കും 2010നു ശേഷമുള്ള ഗ്രാറ്റുവിറ്റി നല്‍കിയിട്ടില്ല. ഇതിനായി 56 കോടി വേണ്ടിവരും.
പിരിഞ്ഞ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റിയും ആറു കോടി പി.എഫ് കുടിശികയും സര്‍ക്കാര്‍ സഹായത്തോടെ നല്‍കും. ഫാക്ടറി നവീകരണം നവംബറില്‍ തുടങ്ങും.
കശുമാവ് കൃഷി ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയില്‍കൊണ്ടുവന്ന് ഉല്‍പാദനം 50 ശതമാനം വര്‍ധിപ്പിക്കും. അത്യുല്‍പാദന ശേഷിയുള്ള രണ്ടു ലക്ഷം കശുമാവ് തൈ അടുത്ത സീസണില്‍ വിതരണംചെയ്യും. കൊല്ലം ജില്ലയില്‍ കശുമാവ് പാര്‍ക്കുകള്‍ സ്ഥാപിക്കും. അങ്കണവാടി കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസം കശുവണ്ടി കോര്‍പറേഷന്‍ ഉല്‍പന്നമായ കാഷ്യൂവിറ്റ നല്‍കും. കാഷ്യൂ
മ്യൂസിയവും കൊട്ടിയം കേന്ദ്രമായി കാഷ്യൂ റിസര്‍ച്ച് സെന്ററും തുടങ്ങാന്‍ പദ്ധതിയുണ്ട്. കശുവണ്ടിയുടെ തോടും തൊലിയും കറയും വില്‍ക്കുന്നത് ഇ ടെണ്ടര്‍ വഴിയാക്കും. തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യഭ്യാസത്തിനു സഹായം നല്‍കും. തൊഴിലാളികള്‍ക്കായി തൊഴില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും.
കോര്‍പറേഷന്‍ ഏറ്റെടുത്ത 20 ഫാക്ടറികളുടെ ഉടമസ്ഥാവകാശം സ്വന്തമാക്കാനുള്ള നടപടി ആറു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും എസ്. ജയമോഹന്‍ പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് സി. വിമല്‍കുമാര്‍, സെക്രട്ടറി ഡി. ജയകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."