HOME
DETAILS
MAL
യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ പ്രതിക്കു കഠിന തടവും പിഴയും
backup
October 28 2016 | 22:10 PM
കാഞ്ഞങ്ങാട്: യുവാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ച കേസില്‍ പ്രതിക്കു കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. കീഴൂര്‍ കടപ്പുറത്തെ ഗുണാളന്റെ മകന് മുരളി(45)യെയാണ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. രണ്ടു വര്‍ഷം കഠിന തടവും 10,000 രൂപ പിഴയുമാണു ശിക്ഷ.
2013 സെപ്റ്റംബര്‍ ഒന്പതിനു കീഴൂരില്‍ ഗണേശോത്സവം കണ്ടുകൊണ്ടിരുന്ന കീഴൂര്‍ ചന്ദ്രഗിരി കോളനിയിലെ മാധവന്റെ മകന് ശശി(46)യെ സോഡാകുപ്പികൊണ്ട് കുത്തിഗുരുതരമായി പരുക്കേല്‍പ്പിച്ചുവെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."