പാഠം ഒന്ന്: 'തെമ്മാടി'
കുപ്രസിദ്ധിയാര്‍ജിച്ച ഒരു വില്ലന്‍ കഥാപാത്രം നിങ്ങള്‍ക്കിടയിലുണ്ടെന്നിരിക്കട്ടെ. മനുഷ്യനായി പിറന്ന ഒരുത്തനും അദ്ദേഹത്തെപ്പറ്റി നല്ലതു പറയില്ല. അത്രയ്ക്കും വെടക്കാണു കക്ഷി. വാ തുറന്നാല്‍ നാറിയതേ പറയൂ. ഉണര്‍ന്നാല്‍ സഭ്യതയ്ക്കു നിരക്കാത്തതേ ചെയ്യൂ. ഉണരുന്നതുതന്നെ കെട്ടതുമാത്രം ചെയ്യാനാണ്. ഉറങ്ങുന്നതോ, കെട്ടതു ചെയ്ത ക്ഷീണമകറ്റാനും. ഇയാളെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്താണ്? ഭൂമിക്കു ഭാരമായിക്കിടക്കുന്ന ഒരു പാഴ്ജന്മമെന്നോ എത്രയും വേഗം അറുത്തെറിയപ്പെടേണ്ട വിഷക്കളയെന്നോ? ഗുണം എന്ന രണ്ടക്ഷരത്തിന്റെ പരിധിയില്‍ വരുന്ന ഒന്നും ഇയാളെക്കൊണ്ടു സമൂഹത്തിനില്ലേ...? മറുപടിക്കു മുന്‍പായി ഒരു സംഭവം പറയാം.
ലുഖ്മാനുല്‍ ഹകീം എന്ന പേരില്‍ വിശ്രുതനായ ഒരു മഹാത്മാവുണ്ടായിരുന്നു പണ്ട്. തത്വജ്ഞാനത്തിന്റെ പാരാവാരം താണ്ടിക്കടന്ന തുല്യത കാണപ്പെടാത്ത മഹാമനീഷി. ഒരിക്കല്‍ ജനങ്ങള്‍ ആ മഹിതാവിനോടു ചോദിച്ചു: 'ഇത്രയും നല്ല അച്ചടക്കം താങ്കള്‍ എവിടെ നിന്നാണു അഭ്യസിച്ചിട്ടുള്ളത്?' ലുഖ്മാന്‍ പറഞ്ഞു:'അച്ചടക്കമില്ലാത്തവരില്‍നിന്ന്!'
'അച്ചടക്കമില്ലാത്തവരില്‍ നിന്നോ?' ആളുകള്‍ക്കു ആശ്ചര്യമായി.
'അതെ, അവരില്‍നിന്നു തന്നെ'.
'എനിക്കിഷ്ടമില്ലാത്ത വല്ലതും അവരില്‍ കണ്ടാല്‍ അക്കാര്യം പിന്നീട് ഞാനൊരിക്കും ചെയ്യില്ല'. ലുഖ്മാന്‍ പ്രതിവചിച്ചു.
ഈ സംഭവം ഉദ്ധരിച്ചശേഷം സഅ്ദീ ശീറാസി തന്റെ ഗുലിസ്ഥാനില്‍ ഒരു കവിത കൊടുക്കുന്നുണ്ട്. അതിങ്ങനെയാണ്.
ന ഗോയന്ത് അസ് സറെ ബാസീച ഹര്‍ഫേ
കസാന്‍ പന്തേ നഗീറദ് സ്വാഹിബെ ഹോശ്
വഗര്‍ സ്വദ് ബാബെ ഹിക്മത് പേശെ നാദാന്‍
ബെ ഖ്വാനന്ത് ആയദശ് ബാസീചെ ദര്‍ ഗോശ് സാരം: വെറുതേ ഒരു തമാശയ്ക്കു ആളുകള്‍ ഒരുകാര്യം പറഞ്ഞുവെന്നിരിക്കട്ടെ. അതില്‍നിന്നുപോലും ഉപദേശം ഉള്‍ക്കൊള്ളുന്നവനാണു ബുദ്ധിമാന്‍. അതേസമയം വിഡ്ഢിക്കു തത്വജ്ഞാനത്തിന്റെ നൂറുകണക്കിനു അധ്യായങ്ങള്‍ ഓതിക്കേള്‍പ്പിച്ചാലും അവന്റെ കാതില്‍ അതെല്ലാം ഒരു താമശയായേ പതിയുകയുള്ളൂ.
ബുദ്ധിമതിയെ സംബന്ധിച്ചിടത്തോളം പഠിക്കാനില്ലാത്തതൊന്നും ഈ ലോകത്തില്ല. അവനീ മഹാപ്രപഞ്ചമെന്നത് കണ്‍മുന്നില്‍ തുറന്നിട്ടൊരു മഹാഗ്രന്ഥമാണ്. അതിലെ ഓരോ ചരങ്ങളും അചരങ്ങളും അവനു ജ്ഞാനത്തിന്റെ പുതിയ കവാടങ്ങളാണ്. എങ്കില്‍, നേരും നെറിയുമില്ലാത്തവന്റെ അവിശുദ്ധ ജീവിതവും സ്‌കിപ്പ് ചെയ്തുപോകാന്‍ കഴിയുന്ന ഒരധ്യായമല്ല. അതിലുമുണ്ട് ഒളിഞ്ഞുകിടക്കുന്ന പാഠങ്ങളെമ്പാടും.
എങ്ങനെ ജീവിക്കരുതെന്ന മഹത്തായ പാഠമാണ് തിന്മയുടെ അപ്പോസ്തലന്മാര്‍ നമുക്കു മുന്നില്‍ കാഴ്ചവയ്ക്കുന്നത്. മഹാന്മാര്‍ എങ്ങനെ ജീവിക്കണമെന്നു മാത്രമല്ലേ നമുക്കു കാണിച്ചുതരുന്നുള്ളൂ. എങ്ങനെ ജീവിക്കണമെന്നപോലെ എങ്ങനെ ജീവിക്കരുതെന്നുമറിയുമ്പോഴേ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് പൂര്‍ണത പ്രാപിക്കുന്നുള്ളൂ. അപ്പോള്‍ മദ്യപാനിയായ ഒരുത്തന്‍ നാട്ടിലുണ്ടെങ്കില്‍ അയാളെ പൂര്‍ണമായും എഴുതിത്തള്ളേണ്ടതില്ല. അയാളുടെ ജീവിതം നമുക്കു മുന്നില്‍ വലിയ ഉദ്‌ബോധകനായാണു നിലകൊള്ളുന്നത്. മദ്യപാനത്തിലേക്കു വഴിതെറ്റിയാല്‍ ജീവിതം എവ്വിധമായിരിക്കുമെന്ന പാഠമാണ് ആ ഉദ്‌ബോധകജീവിതം നമ്മോട് ഉദ്‌ഘോഷിക്കുന്നത്.
പ്രതിഭകളെ മാത്രം കണ്ടാല്‍ പോരാ, പ്രതിഭകളല്ലാത്തവരെയും കാണേണ്ടതുണ്ട്. പ്രസംഗരംഗത്തു ശോഭിക്കാന്‍ നല്ല പ്രസംഗങ്ങള്‍ മാത്രം കേട്ടാല്‍ എങ്ങനെ നല്ല പ്രസംഗം കാഴ്ചവയ്ക്കാമെന്നേ പഠിക്കൂ. എങ്ങനെ പ്രസംഗിക്കരുതെന്നറിയാന്‍ നിലവാരം കുറഞ്ഞ പ്രസംഗങ്ങളാണുപകരിക്കുക. വായനാമണ്ഡലത്തില്‍ നല്ല രചനകള്‍ക്കു മാത്രമേ ഇടമുള്ളൂവെങ്കില്‍ ഒരു നല്ല രചനയ്ക്കു എങ്ങനെ പിതൃത്വമരുളാമെന്നു പഠിക്കാം. എന്നാല്‍ ഒരു നല്ല രചന എങ്ങനെയാവരുത് എന്നറിയാന്‍ ചിലപ്പോള്‍ ചവറ് രചനകള്‍ കാണേണ്ടിവരും.
ഖുര്‍ആന്‍ പലയിടത്തും പരാമര്‍ശിച്ചിട്ടുള്ള തിന്മയുടെ മൂര്‍ത്തരൂപമാണ് ഫറോവ. അവന്റെ നാമം എക്കാലവും പാരായണം ചെയ്യപ്പെടുന്ന ഖുര്‍ആനിലെ പ്രതിഫലാര്‍ഹമായ ഒരു നാമമാക്കിയതിനു പിന്നിലെ രഹസ്യം മേല്‍ചൊന്നതല്ലാതെ മറ്റെന്താണ്? മൂസാ പ്രവാചകന്‍ എങ്ങനെ ജീവിക്കണമെന്നതിനു മാതൃകയായിരുന്നു. ഫറോവ എങ്ങനെ ജീവിക്കരുതെന്നതിനും മാതൃകയായിരുന്നു. രണ്ടും മാതൃകകള്‍ തന്നെ. സമൂഹത്തിനു ഏറെ ആവശ്യമായ രണ്ടു മാതൃകകള്‍.
ഫിര്‍ഔന്‍ എന്നതു അറബിയില്‍ അഞ്ചക്ഷരങ്ങളടങ്ങുന്ന പദമാണ്. ഒരക്ഷരത്തിനു പത്തുകൂലി എന്ന തോത് പരിഗണിക്കുമ്പോള്‍ ഫിര്‍ഔന്‍ എന്ന് ഉച്ഛരിക്കുന്നതോടെ ഒരാള്‍ക്കു ലഭിക്കുന്നത് 50 പ്രതിഫലമാണ്!. അതേസമയം മൂസാ എന്ന നാമം പാരായണം ചെയ്യുമ്പോള്‍ ലഭിക്കുന്ന പ്രതിഫലം മുപ്പതേയുള്ളൂ!. ഒരാള്‍ എങ്ങനെ ജീവിക്കണമെന്നു പഠിക്കുന്നതിനേക്കാള്‍ എങ്ങനെ ജീവിക്കരുതെന്നാണു കൂടുതല്‍ പഠിക്കേണ്ടതെന്ന സന്ദേശം ഇതിലടങ്ങിയിട്ടുണ്ടാകുമോ ആവോ?
തിന്മയ്ക്കു രൂപം പ്രാപിച്ചവനാണെന്നു കരുതി ആരെയും തള്ളേണ്ടതില്ല. അവരും സമൂഹത്തിന്റെ അവിഭാജ്യ ഭാഗങ്ങളാണ്. എല്ലാവരെയും കൊള്ളുക. ചിലരെ കൂടുതല്‍ കൊള്ളുക. മറ്റു ചിലരെ തള്ളാന്‍വേണ്ടി കൊള്ളുക. എങ്ങനെയിരുന്നാലും പാഠം ഉള്‍ക്കൊള്ളലാണു പ്രധാനം. ഖലീല്‍ ജിബ്രാന്‍ പറഞ്ഞു:
ക വമ്‌ല ഹലമൃിലറ ശെഹലിരല ളൃീാ വേല മേഹസമശേ്‌ല, ീേഹലൃമിരല ളൃീാ വേല ശിീേഹലൃമി,േ മിറ സശിറില ൈളൃീാ വേല ൗിസശിറ ്യല,േ േെൃമിഴല, ക മാ ൗിഴൃമലേളൗഹ ീേ വേീലെ ലേമരവലൃ.െ
(വായാടിയില്‍ നിന്നാണ് ഞാന്‍ മൗനം പഠിച്ചത്. ക്ഷമ അക്ഷമനില്‍നിന്നും. ദയ നിര്‍ദയനില്‍നിന്നും പഠിച്ചെടുത്തു. എന്നിട്ടും ഞാനീ അധ്യാപകരോടെല്ലാം നന്ദിയില്ലാത്തവനാണെന്നതാണ് ഏറെ വിചിത്രകരം).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."