HOME
DETAILS

പ്രവാചക ചരിത്രകാവ്യമായി കാരുണ്യദീപ്തി

  
backup
October 29 2016 | 20:10 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%9a%e0%b4%95-%e0%b4%9a%e0%b4%b0%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%95%e0%b4%be%e0%b4%b5%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf


സമ്പൂര്‍ണ നബിചരിത്ര കാവ്യം, മലയാളത്തില്‍ ആദ്യമായി ഓഡിയോ പതിപ്പായി പുറത്തിറങ്ങിയിരിക്കുന്നു. അറബിയില്‍ ആയിരം വരികളില്‍ വിരചിതമായ 'ഖുലാസത്തുല്‍ അഖ്ബാര്‍ ഫീ സീറത്തില്‍ മുഖ്താര്‍ 'എന്ന ലളിത മനോഹരമായ കവിതയും  മലയാള വിവര്‍ത്തനത്തിന്റെ  കാവ്യാവിഷ്‌കാരവുമാണ് കാരുണ്യദീപ്തി എന്ന പേരില്‍ പുറത്തിറങ്ങിയ ഓഡിയോ സി.ഡി.
അറുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചനൂര്‍ അലി മൗലവി രചിച്ച ഈ കാവ്യം പ്രവാചക ജീവിതത്തിലെ പ്രസ്താവ്യമായ സംഭവങ്ങളെല്ലാം പ്രതിപാദിക്കുന്നുണ്ട്.
ഉല്‍കൃഷ്ട ഗുണങ്ങളാല്‍ സമൂഹത്തിന്റെ സ്‌നേഹാദരവുകള്‍ നേടിയെടുത്ത സമാദരണീയ വ്യക്തിത്വത്തിന്റെ ഉടമ എന്ന നിലയില്‍ പ്രവാചകത്വ ലബ്ധിക്കു മുന്‍പുള്ള മുഹമ്മദിനെ കാരുണ്യദീപ്തി നമുക്കു പരിചയപ്പെടുത്തുന്നു. പ്രവാചക ജീവിതത്തിലെ സവിശേഷതകളെല്ലാം  ഈ കവിതയില്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
ആശയങ്ങള്‍ ചോര്‍ന്നുപോകാത്തവിധം പ്രൊഫ. എം.എ പരീത് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. മൂലകാവ്യത്തെപ്പോലെ സരള സുന്ദരമായി കാവ്യാവിഷ്‌കാരം നിര്‍വഹിക്കുന്നതില്‍ കാനേഷ് പൂനൂരും വിജയിച്ചിട്ടുണ്ട്. മലയാള ഭാഷയുടെ പദസമ്പത്ത് ധന്യമാക്കുന്നതില്‍ അറബി ഭാഷയുടെ സംഭാവന ഏറെ വിലപ്പെട്ടതാണ്. ആയിരത്തിലധികം അറബി പദങ്ങള്‍ മലയാളികളായ നാം നിത്യജീവിതത്തില്‍ ഉപയോഗിച്ചുവരുന്നു.
എന്നാല്‍ അറബിയില്‍ കവിതയെഴുതിയും ഗ്രന്ഥരചന നടത്തിയും അറബി ഭാഷയെ ധന്യമാക്കിയ മലയാളികള്‍ അപൂര്‍വമാണ്. തുഹ്ഫത്തുല്‍ മുജാഹിദീന്റെ രചയിതാവായ ഖാദി മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ്, സ്വല്ലല്‍ ഇലാഹ് എന്ന പ്രവാചക കീര്‍ത്തന കാവ്യം രചിച്ച വെളിയങ്കോട് ഉമര്‍ ഖാസി എന്നിവരെപ്പോലെ മലയാളികള്‍ക്കു എന്നുമെന്നും അഭിമാനിക്കാവുന്ന മലയാളിയായ, അറബി കവിയും ഗ്രന്ഥകാരനുമാണ് കൊച്ചനൂര്‍ അലി മൗലവിയെന്ന് നിസ്സംശയം പറയാം.
കവിതയിലൂടെ കാര്യങ്ങള്‍ ഗ്രഹിക്കുമ്പോള്‍ അതു മനസില്‍ എന്നെന്നും പച്ചപിടിച്ചു കിടക്കും. പ്രവാചക ജീവിതം പൂര്‍ണമായി കവിതയിലൂടെ കേള്‍ക്കുമ്പോള്‍ അതൊരിക്കലും മറക്കുകയില്ല.
അനുഗ്രഹീത ഗായകര്‍ ഇമ്പമാര്‍ന്ന ഈണത്തില്‍ സ്വരമാധുരിയോടെ അതു ആലപിക്കുമ്പോള്‍ അറിവും ആസ്വാദനവും ഒന്നിച്ചു ലഭിക്കുന്നു. വിദ്യാര്‍ഥികള്‍ക്കും ഗാനാസ്വാദകര്‍ക്കും പ്രവാചക സ്‌നേഹികള്‍ക്കും പാടാനും പഠിക്കാനും പകര്‍ത്താനും പറ്റിയ ഒരപൂര്‍വ രചനയാണ് കാരുണ്യദീപ്തി ഓഡിയോ പതിപ്പ്.
പ്രവാചക ജീവിതം കാരുണ്യത്തിന്റെ സന്ദേശമായിരുന്നു. സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തേണ്ട പ്രവാചക ജീവിതത്തിലെ സംഭവങ്ങള്‍ എല്ലാം കാരുണ്യദീപ്തിയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago