മുഴുവന്‍ പൊലിസുകാര്‍ക്കും കാന്‍സര്‍ പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ പൊലിസുകാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും കാന്‍സര്‍ പരിശോധന നടത്തുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് നടക്കും.
ഓറല്‍ കാന്‍സര്‍, സ്തനാര്‍ബുദം, സെര്‍വിക്കല്‍ കാന്‍സര്‍ എന്നിവയ്ക്കായുള്ള പ്രാഥമിക പരിശോധനയാണ് നടത്തുന്നത്. സ്വസ്തി ഫൗണ്ടേഷന്, ശാന്തിഗിരി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, ട്രിവാന്‍ഡ്രം ഓങ്കോളജി ക്ലബ്, റീജിയണല്‍ കാന്‍സര്‍ അസോസിയേഷന്, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ഗവ. ഡെന്റല്‍ കോളജ്, ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ്, ഗോകുലം മെഡിക്കല്‍ കോളജ്, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് ആറു മാസത്തിലധികം നീണ്ടുനില്‍ക്കുന്ന പരിശോധന നടത്തുന്നത്. തുടര്‍ചികിത്സ വേണ്ടവര്‍ക്ക് വിവിധ ആശുപത്രികളില്‍ സൗജന്യ ചികിത്സ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."