HOME
DETAILS
MAL
താറാവ് കര്‍ഷകര്‍ക്ക് നഷ്ട്ടപരിഹാരം കൃത്യമായി നല്‍കണം: ചെന്നിത്തല
backup
October 30 2016 | 05:10 AM
കുട്ടനാട് :കുട്ടനാട്ടിലെ താറാവ് കര്‍ഷകര്‍ക്ക് നഷ്ട്ടപരിഹാരം കൃത്യമായി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി സംസാരിക്കാന്‍ വകുപ്പ് മന്ത്രിയെ വീണ്ടും കാണും. താറാവ് ഒന്നിന്ന് 300 രൂപ വെച്ച് കര്‍ഷകര്‍ക്ക് നഷ്ട്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ചെമ്പക്കുളത്ത് പറഞ്ഞു. കുട്ടനാട് ചെമ്പക്കളം, തായങ്കരി പ്രദേശങ്ങളില്‍ താറാവുകരുമായി കൂടികാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."