എന്‍.ജി.ഒ അസോ. പ്രവര്‍ത്തകര്‍ക്കെതിരെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കണമെന്ന്
വൈക്കം: എന്‍.ജി.ഒ അസോസിയേഷന് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പ്രതികാര നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പക്കണമെന്ന് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ എന്‍.ഹര്‍ഷകുമാര്‍ ആവശ്യപ്പെട്ടു.
വനിതകളും വികലാംഗരും ഉള്‍പ്പെടെയുള്ള അസോസിയേഷന് പ്രവര്‍ത്തകരെ അന്യായമായി സ്ഥലം മാറ്റുകയും അകാരണമായി സസ്പെന്റ് ചെയ്യുകയും ചെയ്യുന്ന നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. അസോസിയേഷന് സ്ഥാപകദിനത്തോടനുബന്ധിച്ച് മിനി സിവില്‍സ്റ്റേഷനുസമീപം നടന്ന പതാക ദിനാചരണ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു എന്‍.ഹര്‍ഷകുമാര്‍.
ബ്രാഞ്ച് വൈസ് പ്രസിഡന്റ് കെ.കെ രാജേന്ദ്രന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബി.ഐ പ്രദീപ് കുമാര്‍ പതാക ഉയര്‍ത്തി.
സംസ്ഥാന കമ്മിറ്റി അംഗം പി.ഹനീഫ, ജില്ലാ വൈസ് പ്രസിഡന്റ് റോജന്‍ മാത്യു, ബ്രാഞ്ച് സെക്രട്ടറി അമ്പിള് പി.പ്രകാശ്, സി.പി ബെന്നി, സോജി സെബാസ്റ്റ്യന്‍, പി.എല്‍ ഷീന എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."