തൃപ്പനച്ചി മഖാം ഉറൂസിന് നാളെ തുടക്കം
മലപ്പുറം: പ്രമുഖ തീര്‍ഥാടന കേന്ദ്രമായ തൃപ്പനച്ചി മഖാം ഉറൂസ് നാളെ മുതല്‍ അഞ്ചുവരെ മഖാമില്‍ നടക്കുമെന്നു സംഘാടക സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രമുഖ പണ്ഡിതനും സൂഫീ വര്യനുമായ തൃപ്പനച്ചി മുഹമ്മദ് മുസ്‌ലിയാരുടെ അഞ്ചാമത് ഉറൂസാണ് ഇത്തവണ നടക്കുന്നത്. നാളെ വൈകീട്ട് അഞ്ചിന് മഖാം സിയാറത്തും ഖുര്‍ആന്‍ പാരായണവും നടക്കും. സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. വൈകീട്ട് ഏഴിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. അത്തിപ്പറ്റ മുഹ്‌യുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥന നടത്തും. സയ്യിദ് ബാപ്പു തങ്ങള്‍ കുന്നുംപുറം അധ്യക്ഷനാകും. തുടര്‍ന്നു മത പ്രഭാഷണം സമസ്ത ഉപാധ്യക്ഷന്‍ എം.ടി അബ്ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി പ്രസംഗിക്കും.
നവംബര്‍ ഒന്നിന് മതപ്രഭാഷണ പരിപാടിയില്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, കോട്ടുമല ടി.എം ബാപ്പു മുസ്്‌ലിയാര്‍, നൗഷാദ് ബാഖവി ചിറയിന്‍കീഴ് പ്രസംഗിക്കും. രണ്ടിനു വൈകീട്ട് ഏഴിനു മജ്‌ലിസുന്നൂറിനു സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഒളവണ്ണ അബൂബക്കര്‍ ദാരിമി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ നേതൃത്വം നല്‍കും. തുടര്‍ന്നു മതപ്രഭാഷണ പരിപാടിയില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍, ഹാഫിള് അഹമ്മദ് കബീര്‍ ബാഖവി പ്രസംഗിക്കും. മൂന്നിനു രാവിലെ ഒന്‍പതിനു ഖുര്‍ആന്‍ പഠന സംഗമത്തില്‍ സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് നാസിര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍, ഷാജഹാന്‍ റഹ്മാനി കംബ്ലക്കാട് പ്രസംഗിക്കും.
വൈകീട്ട് ആറരക്കു സ്വലാത്ത് മജ്‌ലിസിനു സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, സയ്യിദ് ബാപ്പു തങ്ങള്‍, വാവാട് കുഞ്ഞിക്കോയ മുസ്്‌ലിയാര്‍ നേതൃത്വം നല്‍കും. തുടര്‍ന്നു ജലാലിയ്യ റാത്തീബ് നടക്കും. ശൈഖ് ഇബ്‌റാഹീം അല്‍ ഖലീല്‍ (നഗൂര്‍ ശരീഫ്്) നേതൃത്വം നല്‍കും. നാലിനു രണ്ടിന് കലാവിരുന്ന് നടക്കും. വൈകീട്ട് മതപ്രഭാഷണ പരിപാടിയില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഖലീല്‍ ഹുദവി തളങ്കര പങ്കെടുക്കും.
സമാപന ദിനമായ ശനിയാഴ്ച രാവിലെ ഏഴരക്കു മഖാം സിയാറത്തിനു സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ നേതൃത്വം നല്‍കും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ഒന്‍പതിന് സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്്‌ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. സമസ്ത ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍ അധ്യക്ഷനാകും.സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി സംബന്ധിക്കും.
സമാപനത്തോടനുബന്ധിച്ചു രാവിലെ പത്തുമുതല്‍ വൈകീട്ടു മൂന്നുവരെ അന്നദാനം നടക്കും. അന്‍പതിനായിരം പാക്കറ്റുകളിലായാണ് അന്നദാനം നടത്തുന്നത്. ഇതിനായി 450 പ്രത്യേക വളണ്ടിയര്‍മാരെ തെരഞ്ഞെടുത്തിട്ടുണ്ട്.
സംസ്ഥാനത്തിനകത്തും പുറത്തു നിന്നുമായി ആയിരക്കണക്കിന് തീര്‍ഥാടകര്‍ നിത്യേനെ എത്തുന്ന തീര്‍ഥാടക കേന്ദ്രത്തില്‍ മസ്ജിദ്, ദര്‍സ്, തൃപ്പനച്ചി ഉസ്താദ് സ്മാരക ജൂനിയര്‍ കോളജ്, ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജ് അരിമ്പ്ര തുടങ്ങി വിവിധ സ്ഥാപനങ്ങളും ആത്മീയ മജ്്‌ലിസുകളും നടന്നുവരുന്നു. വാര്‍ത്താ സമ്മേള ന ത്തില്‍ മഖാം പരിപാലന കമ്മിറ്റി ജനറല്‍ സെക്രട്ടറി ഒ.പി കുഞ്ഞാപ്പു ഹാജി, അബ്ദുസലാം ബാഖവി ഒഴുകൂര്‍, ടി.കെ കുഞ്ഞാപ്പു കാഞ്ഞിരം, എ.എം അബൂബക്കര്‍, ടി.പി നൂറുദ്ദീന്‍ യമാനി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."