HOME
DETAILS
MAL
എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വിജിലന്‍സ് ബോധവല്‍ക്കരണ വാരം 31 മുതല്‍
backup
October 30 2016 | 06:10 AM
കൊണ്ടോട്ടി: കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശപ്രകാരം പൊതുജനങ്ങളെയും വിദ്യാര്‍ഥികളെയും ലക്ഷ്യം വെച്ച് എയര്‍പോര്‍ട്ട് അതോറിറ്റി സംഘടിപ്പിക്കുന്ന വിജിലന്‍സ് ബോധവല്‍ക്കരണവാരം 31 മുതല്‍ ആരംഭിക്കും. കേരളത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലാണ് വാരം സംഘടിപ്പിക്കുന്നത്. 31ന് രാവിലെ 11ന് വിമാനത്താവള ഉദ്യോഗസ്ഥര്‍ അഴിമതി വിരുദ്ധ പ്രതിജ്ഞയെടുക്കും. എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ.ജനാര്ദ്ദനന് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. വിമാനത്താവളത്തിലെ വിവിധ ഭാഗങ്ങളെ ഉള്‍പ്പെടുത്തി മല്‍സരങ്ങള്‍ നടത്തും. മൂന്നിന് കോളജ്, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കും, നാലിന് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുമുള്ള ഡിബേറ്റ് മല്‍സരങ്ങള്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."