HOME
DETAILS

റേഷന്‍ കാര്‍ഡില്‍ തട്ടി ജനം വട്ടം ചുറ്റുന്നു..!

  
backup
October 30 2016 | 06:10 AM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf


കാസര്‍കോട്: ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ ഭാഗമായി പുറത്തിറക്കിയ കരടു പട്ടിക തിരുത്തി കിട്ടുന്നതിനു പരാതി നല്‍കാന്‍ ജനം വട്ടം ചുറ്റുന്നു. ബി.പി.എല്‍, എ.എ.വൈ ലിസ്റ്റില്‍ നിന്നും പുറത്തായവര്‍ അതില്‍ കയറികൂടാനും അനധികൃതമായി ബി.പി.എല്‍, എ.എ.വൈ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ പുറത്താക്കാനുമുള്ള പരാതികളുമായി നിരവധി പേരാണ് ദിനംപ്രതി പരാതി കേന്ദ്രങ്ങളില്‍ എത്തുന്നത്. എന്നാല്‍ കരടു ലിസ്റ്റിലെ തെറ്റുകള്‍ സംബന്ധിച്ച് എന്തു ചെയ്യണമെന്നറിയാതെ നെട്ടോടമോടുകയാണ് ജനം.


പ്രയാസം കൂടുതല്‍ വനിതകള്‍ക്ക്
റേഷന്‍ കാര്‍ഡിന്റെ ഉടമസ്ഥാവകാശം വനിതകളുടെ പേരിലായതിനാല്‍ പരാതി നല്‍കേണ്ട കേന്ദ്രങ്ങള്‍ക്കു മുന്നില്‍ വനിതകളാണ് വല്ലാതെ കഷ്ടപ്പെടുന്നത്. സപ്ലൈ ഓഫിസുകള്‍ക്കും പഞ്ചായത്ത്, വില്ലേജ് ഓഫിസുകള്‍ക്കു മുന്നിലും വനിതകളുടെ തിരക്ക് വിവരണാതീതമാണ്. പഞ്ചായത്ത്, വില്ലേജു ഓഫിസുകളില്‍ ബോക്‌സ് സ്ഥാപിച്ചാണ് അധികൃതര്‍ പരാതി സ്വീകരിക്കുന്നത്.
അതുകൊണ്ട് ക്യൂ നിന്ന് തളരേണ്ടെന്ന ആവശ്യമില്ല. എന്നാല്‍ പരാതി ലഭിച്ചതിനു ഒരു രേഖയും അധികൃതര്‍ നല്‍കാത്തതിനാല്‍ പിന്നീട് തെറ്റു തിരുത്തി കിട്ടിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ കുറ്റം പറയാനുമാവില്ല.

റേഷന്‍ വിതരണം താളംതെറ്റി
കരടു പട്ടിക പുറത്തിറങ്ങിയതിനെ തുടര്‍ന്ന് താളം തെറ്റിയ റേഷന്‍ വിതരണം പുതിയ നിര്‍ദേശമെത്തിയിട്ടും നേരെയായില്ല. നിലവിലുള്ള റേഷന്‍ കാര്‍ഡു പ്രകാരം റേഷന്‍ വിതരണം ചെയ്തു തുടങ്ങിയെങ്കിലും കരടു പട്ടികയിലെ തെറ്റു തിരുത്തുന്നതിനു മിക്കയാളുകളും സമീപിക്കുന്നത് റേഷന്‍ കടയുടമകളെയാണ്.
ഇതോടെ റേഷന്‍ വിതരണം പല റേഷന്‍ കടകളിലും താറുമാറായി. സപ്ലൈ ഓഫിസുകളിലും പഞ്ചായത്തുകളിലും വില്ലേജ് ഓഫിസുകളിലും പരാതികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും പലരും പരാതിയുമായി സമീപിക്കുന്നതും സമീപത്തെ റേഷന്‍ കട ഉടമകളെയാണ്.
റേഷന്‍ കടകള്‍ പരാതികള്‍ പൂരിപ്പിക്കുന്ന സ്ഥലമായതോടെ ഉടമകളും ഉപഭോക്താക്കളും ഒരുപോലെ കുഴങ്ങുന്നു.


വാടക ക്വാര്‍ട്ടേഴ്‌സും ആഡംബര
വാഹനവുമുള്ളവര്‍ അതീവ ദുര്‍ബല വിഭാഗത്തില്‍
കാസര്‍കോട് താലൂക്കിലെ ചെങ്കള പഞ്ചായത്തിലെ ഒരു റേഷന്‍ കാര്‍ഡില്‍ വാടക ക്വാര്‍ട്ടേഴ്‌സും ആഡംബര വാഹനവുമുള്ള സ്ത്രീ അതീവ ദുര്‍ബല വിഭാഗ (എ.എ.വൈ) ത്തില്‍ ഉള്‍പ്പെട്ടു. 10 ഓളം മുറികളുള്ള വാടക ക്വാര്‍ട്ടേഴ്‌സും അഞ്ചോളം വീടുകളുമുള്ള ഇവര്‍ എങ്ങിനെ എ.എ.വൈ വിഭാഗത്തില്‍പ്പെട്ടുവെന്നാണ് ചോദ്യം. ഇവരെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കി കിട്ടണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് സപ്ലൈ ഓഫിസര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി പേരാണ് ജില്ലയില്‍ അനധികൃതമായി ബി.പി.എല്ലിലും എ.എ.വൈ ഗ്രൂപ്പിലും ഉള്‍പ്പെട്ടിരിക്കുന്നത്.


തെറ്റുകളുടെ കൂമ്പാരം
ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ കരടു മുന്‍ഗണനാ ലിസ്റ്റില്‍ തെറ്റുകളുടെ കൂമ്പാരം. തെറ്റുകള്‍ സംബന്ധിച്ച് പരാതി പ്രളയമുണ്ടായിട്ടും അതു പിന്നീടു പരിഹരിക്കാമെന്ന നിലപാടിലാണ് ഉദ്യോഗസ്ഥര്‍. കരട് ലിസ്റ്റില്‍ വീട്ടുപേരു മാറിയതും കുടുംബംഗമല്ലാത്തയാള്‍ റേഷന്‍ കാര്‍ഡിലുള്‍പ്പെട്ടതുമായി നിരവധി പരാതികളാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. ഇതു സംബന്ധിച്ച ആക്ഷേപം ഉന്നയിക്കുമ്പോള്‍ കരട് പട്ടികയിലെ എ.പി.എല്‍, ബി.പി.എല്‍ പ്രയോറിറ്റി ലിസ്റ്റിലുള്ള അപാകത മാത്രമാണ് പരിഹരിക്കുന്നതെന്നും അക്ഷര തെറ്റുകളടക്കമുള്ള പ്രശ്‌നങ്ങള്‍ പിന്നീടു പരിഹരിക്കുമെന്നുമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്.
കരടു പട്ടികയിലെ ലിസ്റ്റില്‍ വീട്ടുകാരുടെ പേരുകളിലും മറ്റു വിവരങ്ങള്‍ രേഖപ്പെടുത്തിയതിലും അക്ഷരതെറ്റുകളുടെ ഘോഷയാത്രയാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. കുടുംബത്തിലെ മുഴുവന്‍ പേരുടെയും വീട്ടുപേരുകള്‍ മാറിയ സംഭവം കണ്ടെത്തിയിട്ടുണ്ട്. കരടു പട്ടിക വെച്ച് എ.പി.എല്‍, ബി.പി.എല്‍ തിരുത്തലുകള്‍ നടത്തി പുറത്തിറങ്ങുന്ന റേഷന്‍ കാര്‍ഡിലെ തെറ്റു തിരുത്താന്‍ വീണ്ടും ഓഫിസുകള്‍ കയറിയിറങ്ങേണ്ടി വരുമെന്ന് തീര്‍ച്ചയാണ്. ഗുരുതരമായ തെറ്റുകള്‍ കരടു പട്ടികയില്‍ കണ്ടെത്തിയിട്ടും അതൊന്നും വിഷയമല്ലെന്നും എങ്ങനെയെങ്കിലും ബി.പി.എല്‍, എ.എ.വൈ ലിസ്റ്റില്‍ ഉള്‍പ്പെടുകയെന്ന ലക്ഷ്യമാണ് പല ഉപഭോക്താക്കള്‍ക്കും. അതുകൊണ്ടു തന്നെ ഗുരുതരമായ തെറ്റുകളെ പലരും മുഖവിലക്കെടുത്തിട്ടില്ല. കരടു പട്ടികയിലെ അക്ഷരതെറ്റുകള്‍ സംബന്ധിച്ച് തല്‍ക്കാലം ഒന്നും ചെയ്യാനാവില്ലെന്നാണ് അധികൃതരുടെ വാദം.
കരടു പട്ടികയിലുള്ള വിവരങ്ങള്‍ തന്നെയാണ് പുതുക്കിയ റേഷന്‍ കാര്‍ഡിലും ഉള്‍പ്പെടുത്തുക. അതുകൊണ്ടു തന്നെ ഇപ്പോള്‍ വന്നിരിക്കുന്ന ഗുരുതരമായ തെറ്റുകള്‍ അതേപടി പുതുക്കിയ റേഷന്‍കാര്‍ഡിലും ഉള്‍പ്പെടുമെന്ന് തീര്‍ച്ചയാണ്. കരടു പട്ടികയിലെ പ്രയോറിറ്റി ലിസ്റ്റിലെ അപാകതകള്‍ പരിഹരിക്കുമ്പോള്‍ തന്നെ അക്ഷരതെറ്റുകള്‍ അടക്കമുള്ളവയും പരിഹരിക്കുന്നതിനു സംവിധാനം ഒരുക്കിയിരുന്നുവെങ്കില്‍ ഗുണകരമാവുമായിരുന്നുവെന്ന് ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചി വിമാനത്താവളത്തിൽ മൂന്നരക്കോടിയുടെ ലഹരിമരുന്നു പിടികൂടി

Kerala
  •  3 days ago
No Image

കെഎസ്ആർടിസിയിൽ രാസലഹരി കടത്താൻ ശ്രമിച്ച യുവാവ് മുത്തങ്ങയിൽ പിടിയിൽ

latest
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 12-ാം റൗണ്ടിൽ അടിതെറ്റി ഗുകേഷ്

latest
  •  3 days ago
No Image

പുൽപ്പള്ളി മാരപ്പൻമൂലയിൽ സംഘര്‍ഷത്തെ തുടർന്ന് മധ്യവയസ്കൻ ഹൃദയാഘാതം മൂലം മരിച്ചു; ഒരാള്‍ കസ്റ്റഡിയിൽ

Kerala
  •  3 days ago
No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  3 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  3 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  3 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  3 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  3 days ago
No Image

വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ

uae
  •  3 days ago