HOME
DETAILS
MAL
വളപട്ടണം പാലം: നടപ്പാത അറ്റകുറ്റപ്പണി തുടങ്ങി
backup
October 30 2016 | 06:10 AM
പാപ്പിനിശ്ശേരി: വളപട്ടണം പാലത്തിലെ നടപ്പാതയുടെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. പാലത്തിന്റെ ഇരുവശത്തും കേടുവന്ന സ്ലാബുകള്‍ മാറ്റി പുതിയത് കോണ്‍ക്രീറ്റ് ചെയ്ത് നിര്‍മിക്കുന്നുണ്ട്. കേടുവന്ന 115 സ്ലാബുകള്‍ പുതുതായി നിര്‍മിക്കും. പാലത്തിന്റെ ഉപരിതലത്തിലെ എക്സ്പാന്ഷന് ജോയിന്റുകളുടെയും സ്ലാബുകളുടെയും കോണ്‍ക്രീറ്റ് ജോലികള്‍ക്കു ശേഷം മെക്കാഡം ടാറിങിന് മുമ്പായി ചെയ്യുന്ന മാസ്റ്റിക് അസാള്‍ട്ട് ജോലികള്‍ നാളെ മുതല്‍ ആരംഭിക്കും. ഇതിനു രണ്ടാഴ്ച സമയം വേണ്ടി വരും. പ്രവൃത്തികള്‍ തുടങ്ങുമ്പോള്‍ രാത്രികാലങ്ങളില്‍ ഭാഗികമായി നിയന്ത്രണം ഏര്‍പ്പെടുത്തി വാഹനങ്ങളെ കടത്തി വിടും. രാത്രി 9 മണി മുതല്‍ രാവിലെ 6 വരെയായിരിക്കും നിയന്ത്രണം. ഇതിനു ശേഷം മെക്കാഡം ടാറിങ് ജോലികള്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."