തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് സംവിധാനത്തില്‍ പരിഷ്‌കരണം വരുന്നു
ദോഹ: വിദേശതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ് സംവിധാനത്തില്‍ പരിഷ്‌കരണം വരുന്നു. തൊഴിലാളികളുമായി ബന്ധപ്പെട്ട അപേക്ഷകള്‍ ഇലക്‌ട്രോണിക് സംവിധാനത്തിലേക്ക് മാറ്റുന്നു. നിലവില്‍ തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് അനുമതിക്കായി തൊഴിലുടമകളുടെ അപേക്ഷകള്‍ ഭരണവികസന തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയത്തിലെ സ്ഥിരം കമ്മിറ്റിയാണ് കൈകാര്യം ചെയ്തിരുന്നത്. ഈ സ്ഥിരം കമ്മിറ്റിയുടെ പ്രവര്‍ത്തനം റദ്ദാക്കുന്നതായി മന്ത്രാലയം അറിയിച്ചു. തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റുമായുള്ള അപേക്ഷകള്‍ അടുത്തവര്‍ഷം ആദ്യം മുതല്‍ ഇലക്ട്രോണിക് സംവിധാനത്തിലൂടെയാകും കൈകാര്യം ചെയ്യുക. പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തൊഴിലുടമകളുടെ അപേക്ഷകള്‍ പരിഗണിച്ച്് യോഗ്യമായവയ്ക്ക് അനുമതി ലഭ്യമാക്കുന്നതിനായി ഇലക്ട്രോണിക് സോഫ്റ്റ്‌വയര്‍ വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. റിക്രൂട്ട്‌മെന്റ് സംബന്ധമായ നടപടി ക്രമങ്ങള്‍ സുതാര്യവും വേഗത്തിലുമാക്കുന്നതിന് പുതിയ സോഫ്റ്റ്‌വെയറിലൂടെ ലക്ഷ്യംവയ്ക്കുന്നത്. ഇലക്ട്രോണിക് സേവനങ്ങള്‍ വര്‍ധിപ്പിക്കുകയെന്ന മന്ത്രാലയത്തിന്റെ ലക്ഷ്യത്തിന്റെ ഭാഗമായിക്കൂടിയാണ് പുതിയ സംവിധാനം. തൊഴിലുടമയ്ക്ക് സുതാര്യവും കാര്യക്ഷമവുമായും പുതിയ തൊഴിലാളിയെ തെരഞ്ഞെടുക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."