കശ്മിരില്‍ വീണ്ടും സ്‌കൂള്‍ അഗ്നിക്കിരയാക്കി: ഇതുവരെ കത്തിയമര്‍ന്നത് 25 സ്‌കൂളുകള്‍
ശ്രീനഗര്‍: ജമ്മു കശ്മിരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരായ ആക്രമണം വ്യാപകമാകുന്നു. ഞായറാഴ്ച ഒരു സ്‌കൂള്‍കൂടി അക്രമികള്‍ അഗ്‌നിക്കിരയാക്കി.
അനന്ത്‌നാഗ് ജില്ലയിലെ കബാമാര്‍ഗിലുള്ള ജവഹര്‍ നവോദയ വിദ്യാലയമാണ് അക്രമികള്‍ തീവെച്ചുനശിപ്പിച്ചത്. സ്‌കൂള്‍ അവധി ആയതിനാല്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
മൂന്നു മാസത്തിനിടെ കശ്മിരില്‍ അഗ്‌നിക്കിരയാക്കുന്ന 25മത് സ്‌കൂളാണ് ഇത്. സ്‌കൂളുകള്‍ തീവെക്കുന്നതിന് പിന്നില്‍ കശ്മിരിന്റെ ശത്രുക്കളാണെന്ന് വിഘടനവാദി നേതാവ് സയ്യിദ് അലി ഷാഹ് ഗീലാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ശ്രീനഗറിനടുത്ത ഗോരിപുരയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ സ്‌കൂള്‍ കഴിഞ്ഞദിവസം അക്രമികള്‍ അഗ്‌നിക്കിരയാക്കിയിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അഗ്‌നിക്കിരയാക്കിയതിനെ തുടര്‍ന്ന് 5000ല്‍ അധികം കുട്ടികളുടെ പഠനമാണ് പെരുവഴിയിലായിരിക്കുന്നത്.
സ്‌കൂളുകള്‍ കത്തിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താനോ സ്‌കൂളുകള്‍ കത്തിക്കുന്നത് തടയാനോ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, ഹൈസ്‌കൂളുകള്‍, മിഡില്‍, പ്രൈമറി സ്‌കൂള്‍, ജവഹര്‍ നവോദയാ വിദ്യാലയം എന്നിവയാണ് തകര്‍ക്കപ്പെട്ടത്.
അതിര്‍ത്തി ഗ്രാമങ്ങളിലെ സ്‌കൂളുകള്‍ക്കുനേരെയാണ് തീവെപ്പും ബോംബ് ആക്രമണങ്ങളും നടക്കുന്നത്. 19 സര്‍ക്കാര്‍ സ്‌കൂളുകളും രണ്ട് പ്രധാനപെട്ട സ്വകാര്യ സ്‌കൂളുകളുമാണ് പൂര്‍ണമായും കത്തയമര്‍ന്നത്. 12 സ്‌കൂളുകളാണ് ഭാഗികമായി അഗ്നിക്കിരയാക്കപെട്ടത്.
ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കഴിഞ്ഞ ജൂലൈ എട്ടിന് കൊല്ലപെട്ടതിനെ തുടര്‍ന്നാണ് ജമ്മു കശ്മിരില്‍ സംഘര്‍ഷം ഉടലെടുത്തത്. 113 ദിവസമായി കശ്മിരില്‍ തുടരുന്ന സംഘര്‍ഷങ്ങളില്‍ 92 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനു പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."