അപ്രോച്ച് റോഡില്ല; നോക്കുകുത്തിയായി ചീക്കല്ലൂര്‍ പാലം
സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി:
10 കോടി അനുവദിക്കുന്നതിനു കേന്ദ്രത്തിന് അപേക്ഷ നല്കിസ്വയംസന്നദ്ധ പുനരധിവാസ പദ്ധതി:
10 കോടി അനുവദിക്കുന്നതിനു കേന്ദ്രത്തിന് അപേക്ഷ നല്കിvസ്വയംസന്നദ്ധ പുനരധിവാസ പദ്ധതി:
10 കോടി അനുവദിക്കുന്നതിനു കേന്ദ്രത്തിന് അപേക്ഷ നല്കി
കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ ജനവാസകേന്ദ്രങ്ങളിലുള്ള കുടുംബങ്ങളെ വനത്തിനു പുറത്തേക്കുമാറ്റുതിന് ആവിഷ്കരിച്ച സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി നടത്തിപ്പിന് അടിയന്തിരമായി 10 കോടി രൂപ അനുവദിക്കുന്നതിന് സംസ്ഥാന വനം-വന്യജീവി വകുപ്പ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് അപേക്ഷ നല്കി. പദ്ധതി നിര്‍വഹണം ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് അപേക്ഷയെന്ന് വയനാട് വൈല്‍ഡ് ലൈഫ് വാര്ഡന് പി. ധനേഷ്കുമാര്‍ പറഞ്ഞു.
സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി നിര്‍വഹണത്തിനു ഇതിനകം മൂന്ന് ഘട്ടങ്ങളായി 17.5 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. 1984ല്‍ നിലവില്‍വന്ന വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, ബത്തേരി, കുറിച്യാട്, തോല്‍പ്പെട്ടി റെയ്ഞ്ചുകളില്‍ 110 ജനവാസകേന്ദ്രങ്ങളിലായി 2750 ലേറെ കുടുംബങ്ങളാണ് ഉണ്ടായിരുന്നത്.
വന്യജീവി സങ്കേതത്തിലെ ജനവാസകേന്ദ്രങ്ങള്‍ ഒഴിപ്പിച്ചെടുക്കുന്നതിന് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് സംസ്ഥാന വനം-വന്യജീവി വകുപ്പ് കേരള വനം ഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ തയാറാക്കിയതാണ് സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."