HOME
DETAILS

ആശുപത്രി മാലിന്യം: പ്രതികള്‍ക്കെതിരേ ഗുണ്ടാസ് ആക്ട് ചുമത്തും

  
backup
October 30 2016 | 19:10 PM

%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf



കോയമ്പത്തൂര്‍: കേരളത്തില്‍നിന്നും 24 ലോറി ആശുപത്രി മാലിന്യങ്ങള്‍ കോയമ്പത്തൂരിലെ എട്ടിമടയില്‍ കൊണ്ടുവന്നു നിക്ഷേപിച്ച സംഭവത്തില്‍ അറസ്റ്റിലായ ലോറി ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍, മാലിന്യ ലോഡ് ഏജന്റുമാര്‍ എന്നിവര്‍ക്കെതിരേ ഗുണ്ടാസ് ആക്ട് ചുമത്താന്‍ പൊലിസ് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി.
ഗുണ്ടാസ് ആക്ട് പ്രകാരം തടവിലാവുന്ന പ്രതികള്‍ക്ക് ഒരു വര്‍ഷം വരെ ജാമ്യം ലഭിക്കില്ല. പ്രതികള്‍ക്കെതിരേ ദേശീയ സുരക്ഷിതത്വ നിയമപ്രകാരം കേസെടുക്കുമെന്നാണ് വ്യാപകമായ ആവശ്യമെങ്കിലും ഇത് നിലനില്‍ക്കുന്നില്ലെന്നു നിയമ വിദഗ്ധര്‍ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് ഗുണ്ടാസ് ആക്ട് ചുമത്താന്‍ നിര്‍ദേശമുണ്ടായത്.
മാലിന്യങ്ങള്‍ ലോറികളില്‍ കയറ്റി അയച്ചുവിട്ട കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ നഗരങ്ങളിലെ ആശുപത്രി ഉടമകള്‍ക്കെതിരേയും കര്‍ശന നടപടിക്കു നീക്കം നടക്കുകയാണ്. മാലിന്യങ്ങള്‍ നിക്ഷേപിച്ചിട്ടുള്ള എട്ടിമട പ്രദേശത്ത് ഗുരുതരമായ അനാരോഗ്യ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതിനാല്‍ മാലിന്യങ്ങള്‍ കോര്‍പറേഷന്റെ ലോറികളില്‍ കയറ്റി കേരളത്തിലേക്ക് തന്നെ തിരിച്ചയക്കാനാണ് നീക്കം.
കോയമ്പത്തൂരിലേക്ക് മാലിന്യങ്ങള്‍ കൊണ്ടുവന്ന 24 ലോറികളും സര്‍ക്കാരിലേക്കു കണ്ടുകെട്ടാന്‍ ജില്ലാ കലക്ടര്‍ രണ്ട് ദിവസത്തിനകം ഉത്തരവിറക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-07-10-2024

PSC/UPSC
  •  2 months ago
No Image

ഡിജിറ്റൽ ചാനലുകളിലൂടെ ആർ.ടി.എക്ക് 3.7 ബില്യൺ ദിർഹം വരുമാനം

uae
  •  2 months ago
No Image

ഇസ്രാഈലിന് തിരിച്ചടി; ഹിസ്ബുല്ല ആക്രമണത്തിൽ ഐഡിഎഫ് ചീഫ് വാറന്റ് ഓഫീസര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

International
  •  2 months ago