സിനിമ ഷൂട്ടിങ് പൊതുജനത്തിന് ബുദ്ധിമുട്ടായാല്‍ ഇടപെടുമെന്ന് പൊലിസ്
മട്ടാഞ്ചേരി: പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയില്‍ സിനിമാ ചിത്രീകരണം നടത്തിയാല്‍ ഇടപെടുമെന്ന് പൊലിസ്. നാട്ടുക്കാരുടെ പരാതി പരിഹരിക്കുന്നതിന്റെ ഭാഗമായി പൊലിസ് വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ചിത്രീകരണം നടക്കുന്ന സ്ഥലങ്ങളില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഒഴുവാക്കുന്നതിന് പൊലിസ് സാന്നിധ്യം ഉണ്ടാകും.
വാഹനങ്ങളുടെ യാത്ര തടസപെടുത്തില്ല. സ്തീകളുടെയും കുട്ടികള്‍ക്കും ബുദ്ധിമുട്ടില്ലാത്ത വിധത്തില്‍ ഷൂട്ടിങ് നടത്തുന്നതിന് നടപടിയെടുക്കുമെന്നും പൊലിസ് വ്യക്തമാക്കി.
പുറമെ നിന്ന് ഉള്ളവര്‍ ഗതാഗതം നിയന്ത്രിക്കുന്നത് തടയും. രാവിലെ ഏഴിന് മുമ്പുള്ള ഷൂട്ടിങിന് നിയന്ത്രണം ഉണ്ടാക്കും. വലിയ ജനറേറ്ററുകള്‍ ജനവാസമില്ലാത്ത സ്ഥാപിക്കാന്‍ നിര്‍ദേശിക്കും. ഷൂട്ടിങ് സ്ഥലത്ത് പ്രദേശവാസിയോ, പൊതുപ്രവര്‍ത്തകനേയോ നിരീക്ഷിക്കാന്‍ നിയോഗിക്കും. മട്ടാഞ്ചേരി അസി.കമ്മീഷണര്‍ എസ് വിജയന്‍ ,സി.ഐ പി രാജ് കുമാര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് യോഗം ചേര്‍ന്നത്. റസിഡന്റ് അസോസിയേഷന്‍, പ്രതിനിധികള്‍, ഷൂട്ടിങ് ലെക്കേഷന്‍ മാനേജര്‍ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം ഷെയ്ഫ് അലി ഖാന്റെ ഷെഫ് എന്ന ചിത്രീക്കരണം നിര്‍ത്തിവെച്ചിരുന്നു. പൊതു ജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തില്‍ ചിത്രീകരണം നടക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് യോഗം വിളിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."