കീരംപാറ പഞ്ചായത്തില്‍ വാട്ടര്‍ അതോറിട്ടി വിതരണം ചെയ്യുന്നത് മലിനജലം
കോതമംഗലം: വാട്ടര്‍ അതോറിറ്റി വഴി കീരംപാറ പഞ്ചായത്തിലെ വീടുകളിലെത്തുന്നത് മലിനജലം. പുന്നേക്കാട് കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് പ്രവര്‍ത്തനരഹിതമായതോടെയാണ് ജനങ്ങള്‍ മലിനജലം ഉപയോഗിക്കേണ്ട അവസ്ഥയിലെത്തിയത്. പതിനഞ്ച് വര്‍ഷത്തിലേറെയായി ടാങ്ക് വൃത്തിയാക്കിയിട്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. പ്ലാന്റ് ശുചീകരണത്തിന് ഫണ്ട് ലഭ്യമായിട്ടും വാട്ടര്‍ അതോറിട്ടി നടപടികളെടുക്കുന്നില്ലന്നും ആക്ഷേപമുണ്ട്.
പുന്നേക്കാട് പറാട് മുടിയില്‍ ആണ് ടാങ്ക് സ്ഥാപിച്ചിരിക്കുന്നത്. പെരിയാറിലെ വെള്ളം തട്ടേക്കാട് പമ്പ് ഹൗസില്‍ നിന്നും പമ്പ് ചെയ്തത് ടാങ്ക് വഴി വേണ്ട ശുചീകരണമില്ലാതെയാണ് ജനങ്ങള്‍ക്ക് വെള്ളമെത്തിക്കുന്നത്. പെരിയാറിന്റെ ഓരങ്ങളിലെ എസ്റ്റേറ്റുകളില്‍ പെയോഗിക്കുന്ന വിവിധ കീടനാശികളും മറ്റ് നിരവധി മാലിന്യങ്ങളും പെരിയാറിലേക്കാണ് അടിഞ്ഞ് കൂടുന്നത്. ഈ വിഷമയ ജലമാണ് യാതൊരു ശുദ്ധീകരണവും നടത്താതെ ജനങ്ങള്‍ക്ക് എത്തിക്കുന്നത്. പഞ്ചായത്തില്‍ അടുത്തയിടെ കാന്‍സര്‍ രോഗബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവ് ഉണ്ടായിട്ടുള്ളതായിട്ടാണ് കണക്കുകള്‍ സൂചിപ്പികുന്നത്.
ടാങ്കില്‍ എത്തുന്ന വെള്ളത്തിലെ വാതക രൂപത്തിലുള്ള മാലിന്യം ഫില്‍ട്ടറേഷന്‍ വഴി നീക്കം ചെയത് സെഡിമെന്റേഷന്‍ ടാങ്കില്‍ ശേഖരിക്കും. ഇവിടെ നിന്നും ഖര രൂപത്തിലുള്ള മാലിന്യം ഫില്‍ട്ടര്‍ ബെഡിലെത്തി ക്ലോറിനേഷന്‍ നടത്തിയ ശേഷമാണ് ജലവിതരണ പൈപ്പിലേക്ക് വിടേണ്ടത്.
ഇത്തരത്തിലുള്ള യാതൊരു വിധ ശുചീകരണവുമില്ലാതെയാണ് ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്ക് കൊടുക്കുന്നതെന്നാണ് വ്യാപക പരാതി ഉയര്‍ന്നിരിക്കുന്നത്. മാലിന്യ ശുചീകരണ സംവിധാനം അടിയന്തിരമായി കുറ്റമറ്റതാക്കി ടാങ്കിന് ചുറ്റും കമ്പിവേലിയും മുകളില്‍ നെറ്റും സ്ഥാപിക്കണമെന്നാണ് കീരംപാറ വാസികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."