കവി ബാലചന്ദ്രന് നാടിന്റെ വിട
പട്ടാമ്പി : കവിയും ആദ്യകാല ഇടതു അധ്യാപക സംഘടനാ സംസ്ഥാന നേതാവുമായ കുറുവാന്‍തൊടി ബാലചന്ദ്രന്‍ (74) അന്തരിച്ചു. ഭാര്യ: വി.എന്‍ മാലതി ടീച്ചര്‍ (റിട്ട.അധ്യാപിക കെ.വി.യു.പി.എസ് വടക്കുംപുറം). മക്കള്‍: സന്ദീപ് (യു.ഡി. ക്ലാര്‍ക്ക്്, ഒറ്റപ്പാലം, ഡി.ഇ.ഒ ഓഫിസ്), സംഗീത് (ഇന്ത്യന്‍ ആര്‍മി, രാജസ്ഥാന്‍), സനൂപ് (സ്റ്റാഫ് റിപ്പോര്‍ട്ടര്‍, തേജസ് ദിനപത്രം, പാലക്കാട്), സനിത (ആകാശവാണി, കോഴിക്കോട്). മരുമക്കള്‍: സിത്താര (അധ്യാപിക, കെ.എ.എം.എ.എല്‍.പി.എസ്. കപ്പൂര്‍), ശ്രീജ (കരുണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പ്രഭാപുരം), നിമിത (മുതുവറ ശ്രീശാരദാ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തൃശൂര്‍).
പിന്നെയും, സ്വപ്നസംഗരങ്ങള്‍ എന്നീ കവിതാസമാഹാരങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്്. പാലക്കാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എടത്തോള്‍ കമ്മുകുട്ടി ഹാജി, കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് സുമിത, വൈസ് പ്രസിഡന്റ് കെ.സി ഗോപാലകൃഷ്ണന്‍, സി.പി.എം പട്ടാമ്പി ഏരിയാ സെക്രട്ടറി എന്‍.പി വിനയ കുമാര്‍, സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം ഇ.പി ശങ്കരന്‍, പട്ടാമ്പി മണ്ഡലം സെക്രട്ടറി രാമകൃഷ്ണന്‍ കോടിയില്‍, പ്രഫ. സി.പി ചിത്രഭാനു, പി രാമന്‍, അഭയം കൃഷ്ണന്‍, വി കെ ചന്ദ്രന്‍, വി.പി വാസുദേവന്‍, എം ശിവശങ്കരന്‍ അന്തിമോപാചരമര്‍പ്പിക്കാനെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."