ചങ്ങനാശ്ശേരിയില്‍ വോട്ടിങ് യന്ത്രം പണിമുടക്കി
ചങ്ങനാശ്ശേരി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ചങ്ങനാശ്ശേരിയിലെ വെട്ടിത്തുരുത്തു സ്‌കൂളിലെ ഒരു ബൂത്തില്‍ ആദ്യത്തെ 19 പേര്‍ വോട്ടുരേഖപ്പെടുത്തിക്കഴിഞ്ഞപ്പോള്‍ യന്ത്രം പ്രവര്‍ത്തന രഹിതമായി. പിന്നീട് പുതിയത് കൊണ്ടു വന്നതിനുശേഷം എട്ടരയോടെയാണ് വോട്ടിംഗ് നടന്നത്. മറ്റ് എല്ലാ ബൂത്തുകളിലും വോട്ടിംഗ് പതിവുപോലെ നടന്നു. ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജിലെ ബൂത്തിനുമുന്നില്‍ പ്രവര്‍ത്തകര്‍ കൂടിനിന്നതിനെച്ചൊല്ലി ഇരു മുന്നണികള്‍തമ്മില്‍ ഉച്ചക്ക്്് 12.30ഓടെ വാക്കേറ്റം ഉണ്ടായെങ്കിലും പൊലിസ് ഇടപെട്ട് ശാന്തരാക്കി.
രാവിലെ മുതല്‍ എല്ലാ ബൂത്തുകളിലും ശക്തമായ പോളിംഗാണു അനുഭവപ്പെട്ടത്. രാവിലെ ഒമ്പതുമണി ആയപ്പോഴേക്കും 14 ശതമാനംവരെ പോളിംഗ് നടന്നിരുന്നു. എന്നാല്‍ പിന്നീട് മന്ദഗതിയിലായിരുന്നു പോളിംഗ. ഇരുളടഞ്ഞ കാലാവസ്ഥയില്‍ ഉച്ചക്കുശേഷമാണ് പിന്നീട് പോളിംഗ് ശതമാനത്തില്‍ വര്‍ദ്ധനവുണ്ടായത്. മണ്ഡലത്തില്‍ ആറു മാതൃകാ പോളിഗ് സ്‌റ്റേഷനുകളില്‍ കുടിവെള്ളം ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കി.
വോട്ടുകഴിഞ്ഞ് പുറത്തിറങ്ങിയവര്‍ക്കു മിഠായിവിതരണവും ഇത്തവണത്തെ വേറിട്ട അനുഭവമായി. നഗരത്തിലെ എല്ലാ പ്രമുഖ വ്യക്തികളും അതിരാവിലെ തന്നെ വോട്ടുകള്‍ രേഖപ്പെടുത്തി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.എഫ് തോമസ്,എന്‍.എസ.്എസ് ജനറല്‍ സെക്രട്ടറി ജി സുുകുമാരന്‍ നാര്‍, മാര്‍ജോസഫ് പവ്വത്തില്‍,മാര്‍ജോസഫ് പെരുന്തോട്ടം
് എന്നിവരും അതിരാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. എല്ലാ ബൂത്തുകളിലും സ്്ത്രീകളുടെ നീണ്ട ക്യൂവായിരുന്നു രാവിലെ മുതല്‍തന്നെ കണാണാനായത്.പുതിയ വോട്ടര്‍മാര്‍ കൂട്ടമായി എത്തി വോട്ടു രേഖപ്പെടുത്തിയതും പ്രായമുള്ളവരെപ്പോലും വോട്ടു ചെയ്യിക്കാന്‍ പ്രവര്‍ത്തകര്‍ താല്‍പര്യം കാണിക്കുന്നതും കാണാമായിരുന്നു.
പ്രശ്‌ന ബാധിത ബൂത്തുകളില്‍ പൊലിസിന്റെയും സൈനിക വിഭാഗത്തിന്റെയും പ്രത്യേക നിരീക്ഷണവും ഉണ്ടായിരുന്നു. അനിഷ് സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത മുന്നില്‍കണ്ട് പൊലിസ് കൂടുതല്‍ ജാഗ്രതപുലര്‍ത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."