ചുമട്ടുതൊഴിലാളികളെ വികസന വിരോധികളായി കാണരുത്: കെ.പി രാജേന്ദ്രന്‍
പാലക്കാട്: ചുമട്ടുതൊഴിലാളികള്‍ രാജ്യത്തിന്റെ സമ്പത്താണെന്നും അവരെ വികസന വിരോധികളായി ചിത്രീകരിക്കരുതെന്നും എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.പി രാജേന്ദ്രന്‍ പറഞ്ഞു. ചുമട്ടുതൊഴിലാളിഫെഡറേഷന്‍ സംസ്ഥാന സ്‌പെഷല്‍ കണ്‍വന്‍ഷന്‍ പാലക്കാട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുമട്ടുതൊഴിലാളികള്‍ ഒരിക്കലും എതിരുനില്‍ക്കാറില്ല. പലപ്പോഴും നീതി നിഷേധിക്കപ്പെടുന്ന വിഭാഗങ്ങളായി അവര്‍ മാറുകയാണ്.
കോര്‍പ്പറേറ്റ് സമൂഹം അവരെ അടിമകളായാണ് എന്നും കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താവം ബാലകൃഷ്ണന്‍, സലീം കുമാര്‍, പി സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ പ്രസീഡിയമാണ് യോഗ നടപടികള്‍ നിയന്ത്രിച്ചത്. കെ.എസ് ഇന്ദുശേഖരന്‍ നായര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കെ.പി സുരേഷ്‌രാജ്, വിജയന്‍ കുനിശ്ശേരി, കെ മല്ലിക, എന്‍.ജി മുരളീധരന്‍ നായര്‍ സംസാരിച്ചു. കെ.സി ജയപാലന്‍ സ്വാഗതവും പി സുന്ദരന്‍ നന്ദിയും പറഞ്ഞു. ചുമട്ടുതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായി കെ ഇന്ദുശേഖരന്‍നായര്‍ (കൊല്ലം), സെക്രട്ടറിയായി കെ വേലു (പാലക്കാട്), ഖജാന്‍ജിയായി പി സുന്ദരന്‍ (പാലക്കാട്) തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."