കാറപകടത്തില്‍ സ്ഥാനാര്‍ഥിക്കൊപ്പം പരുക്കേറ്റ സുഹൃത്ത് മരിച്ചു
കോഴിക്കോട്: മലപ്പുറം പുത്തനത്താണിയില്‍ കഴിഞ്ഞ ദിവസമുണ്ടായ കാറപകടത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. കോഴിക്കോട് എലത്തൂര്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കിഷന്‍ചന്ദിനൊപ്പമുണ്ടായിരുന്ന യു.കെ.എസ് റോഡിലെ തയ്യില്‍ നന്ദഗോപാല്‍(50) ആണ് മരിച്ചത്.
കിഷന്‍ചന്ദ് പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ ആറോടെ പുത്തനത്താണിക്ക് സമീപം അതിരുമടയിലാണ് അപകടം നടന്നത്. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സ്ഥാനാര്‍ഥിയും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാറില്‍ തൃശൂരിലേക്ക് സ്പിരിറ്റുമായി പോകുകയായിന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തില്‍ നന്ദഗോപാലിന് തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇന്നലെ പുലര്‍ച്ചെ 12.30നാണ് മരണം സംഭവിച്ചത്. കോഴിക്കോട് നഗരത്തല്‍ ബിസിനസ് നടത്തുകയായിരുന്നു നന്ദഗോപാല്‍. തയ്യില്‍ സദാനന്ദന്റെ(റിട്ട. മാനേജര്‍, നെടുങ്ങാടി ബാങ്ക്)യും വാസന്തിയുടേയും മകനാണ്. സഹോദരങ്ങള്‍: ദീപക് ആനന്ദ്, ശര്‍മിള ആനന്ദ്, ശാരിജ ആനന്ദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."