നഗരത്തില്‍ രൂക്ഷമായ കുടവെള്ള ക്ഷാമം
കൊടുങ്ങല്ലൂര്‍: നഗരത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി രൂക്ഷമായ കുടവെള്ള ക്ഷാമം. ആഴ്ചകള്‍ പിന്നിടുമ്പോഴാണ് നഗരത്തിന്റ പല പ്രദേശങ്ങളിലും കുടിവെള്ളം ലഭ്യമാകുന്നതെന്നാണ് ആക്ഷേപം.
ആഴ്ചകളില്‍ മുന്നും നാലും ദിവസം വെള്ളം ലഭിച്ചിരുന്ന സ്ഥലങ്ങളില്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും വെള്ളം ലഭിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. പൂല്ലൂറ്റ് നാരായണമംഗലത്തുളള വാട്ടര്‍ അതോററ്റിയുടെ ടാങ്കിലേക്ക് വൈന്തലയിലെ കുടിവെള്ള ശുദ്ധീകരണ ശാലയില്‍നിന്നും വെള്ളം കൊണ്ടുവരുന്ന പൈപ്പുകളില്‍ ഉണ്ടാവുന്ന ചോര്‍ച്ചയും അറ്റകുറ്റപ്പണികളുമാണ് കുടിവെള്ള വിതരണത്തില്‍ തടസങ്ങള്‍ക്ക് കാരണമെന്നറിയുന്നു. മേത്തല, എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലേക്ക് മേത്തലയിലും എറിയാടുമുള്ള കൂറ്റന്‍ ടാങ്കുകളില്‍ നിന്നുമാണ് ഇപ്പോള്‍ കുടിവെള്ള വിതരണം നടത്തിവരുന്നത്. ഇതൊടെ പൂല്ലൂറ്റ് നാരായണമംഗലം ടാങ്കില്‍ നിന്നും നഗരസഭയുടെ ടൗണ്‍ ഭാഗങ്ങളിലും പുല്ലൂറ്റ് വില്ലേജിലും ആവശ്യത്തിന് കുടിവെള്ളം വിതരണം ചെയ്യാവുന്ന സാഹിചര്യമാണ് നിലവിലുള്ളത്. എന്നാല്‍ പൈപ്പ്‌പൊട്ടലും അറ്റകുറ്റപണികളും വൈദ്യുതി തടസങ്ങളാലും ഈ പ്രദേശങ്ങളില്‍ കുടിവെള്ളവിതരണം തടസപ്പെടുകയാണെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."