മുസ്‌ലിംകളുടെ വിദ്യഭ്യാസത്തില്‍ പാണക്കാട് തങ്ങന്മാരുടെ സേവനം നിസ്തുലം: ജയദേവന്‍ എം.പി
അണ്ടത്തോട്: കേരളത്തില്‍ മുസ്‌ലിംകളുടെ വിദ്യാഭാസ പുരോഗതിക്ക് പിന്നില്‍ വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം പാണക്കാട് തങ്ങന്മാരുടെസേവനവുമുണ്ടെന്ന് സി.എന്‍ ജയദേവന്‍ എം.പി. അണ്ടത്തോട് തഖ്‌വ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 22ാം വാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ലീഗിലെ മന്ത്രിമാരായിരുന്നവരും നേതാക്കളും ജെന്റില്‍മാന്‍മാരണന്നും അദ്ദേഹം വ്യക്തമാക്കി. തൗഫീഖ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. തഖ്‌വ സ്ഥാപകന്‍ എ.കെ ഉസ്മാന്‍ മൗലവിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റ് പ്രൊഫ.അബ്ദുല്‍ ഹക്കീം ഫൈസിക്ക് സി.എന്‍ ജയദേവന്‍ എം.പി സമര്‍പ്പിച്ചു. കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ തഖ്‌വ സ്‌കൂള്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു.സമസ്ത ജില്ലാ പ്രസിഡന്റ് എം.എം മുഹിയദ്ദീന്‍ മുസ്‌ലിയാര്‍ ഉസ്മാന്‍ മൗലവി അനുസ്മരണവും ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണവുംനിര്‍വഹിച്ചു. തഖ്‌വ സെക്രട്ടറി എം.എ റഷീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജാമിഅ നദ്‌വിയ അധ്യാപകന്‍ സുലൈമാന്‍ ഫൈസി ചുങ്കത്തറ, ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റ് പി.ടി കുഞ്ഞുമുഹമ്മദ് ഫൈസി, ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍, മുഹമ്മദുണ്ണി ഏലിയാസ് ബേബി, കാലുദ്ദീന്‍ കുഞ്ഞ്, എ.എം അലാവുദ്ധീന്‍, ത്രീസ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, അബ്ദുല്ല യിസാര്‍, ഡോ.കെ.കെ മുഹമ്മദ്, കെ.എം മുഹമ്മദ്മുസലിയാര്‍, അഷറഫ് ചാലില്‍, വി.കെ മുഹമ്മദ്, എം.സി അബ്ദു, കെ മുഹമ്മദുണ്ണി. എം.സി മൊയ്തുട്ടി ഹാജി, വി.മായിന്‍കുട്ടി, അണ്ടത്തോട് ഹസന്‍ഹാജി, വി.പി അബ്ദുല്ല എന്നിവര്‍ സംസാരിച്ചു. ആക്റ്റിങ് പ്രസിഡന്റ് എം.വി ഹൈദരലി സ്വാഗതവും ജന.സെക്രട്ടറിഎം.സി മൊയ്തുട്ടി ഹാജി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."