HOME
DETAILS

ഗതാഗത വികസനത്തിനൊരുങ്ങി നഗരത്തിലെ റോഡുകള്‍

  
backup
October 31 2016 | 02:10 AM

%e0%b4%97%e0%b4%a4%e0%b4%be%e0%b4%97%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf


സ്വന്തംലേഖകന്‍

കോഴിക്കോട്: കോഴിക്കോട് സിറ്റി റോഡ് ഇപ്രൂവ്‌മെന്റ് പദ്ധതി (ക്രിപ്)യില്‍ ഉള്‍പ്പെടുത്തിയ ഗാന്ധി റോഡ്, മിനിബൈപ്പാസ് റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന നവീകരണത്തില്‍ കുനിയില്‍ കാവ് നന്തിലത്ത് ജങ്ഷന്‍ പ്രവൃത്തിയും, ഗാന്ധിറോഡ് മിനിബൈപ്പാസ് റോഡിന്റെയും അഴുക്കുചാല്‍ പ്രവൃത്തിയുമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
വര്‍ഷങ്ങളോളമായി ദുരിതയാത്ര ചെയ്യുന്ന നഗരവാസികള്‍ക്ക് ഈ റോഡ് ആശ്വാസകരമാകും. എന്നാല്‍ കെ.എസ്.യു.ഡി.പിയുടെ അഴുക്കുചാല്‍ പ്രവൃത്തി പൂര്‍ത്തിയാകാത്തതും മാന്‍ഹോള്‍ മാറ്റാത്തതും റോഡ് നവീകരണ പ്രവര്‍ത്തികള്‍ക്ക് തടസമാകുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ ബി.എസ്.എന്‍.എല്‍ കോമ്പൗണ്ടിലെ കോണ്‍ക്രീറ്റ് ടാങ്ക് മാറ്റാത്തതും തടസം സൃഷ്ടിക്കുകയാണ്. ബി.എസ്.എന്‍.എലിന്റെ സ്ഥലം വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തടസങ്ങള്‍ക്ക് ശേഷം ഏറെ വൈകിയാണ് ഈ ഭാഗത്തെ പ്രവൃത്തി ആരംഭിച്ചത്. റോഡിന്റെ വീതി പത്ത് മീറ്ററായി വികസിപ്പിക്കാന്‍ വേണ്ടിയാണ് ബി.എസ്.എന്‍.എല്ലിന്റെ സ്ഥലം ആവശ്യമായി വന്നത്. സ്ഥലത്തിനു നിശ്ചയിച്ച വിലയില്‍ സംസ്ഥാന സര്‍ക്കാര്‍ മാറ്റം വരുത്തിയതിനാലാണ് സ്ഥലമെടുപ്പ് വൈകിയത്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ -ഓപറേറ്റീവ് സൊസൈറ്റി (യു.എല്‍.സി.സി.എസ്)യുടെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി റോഡ് ഇപ്രൂവ്‌മെന്റ് പദ്ധതി (ക്രിപ്)യുടെ ഭാഗമായാണു റോഡ് നിര്‍മാണം നടത്തുന്നത്. 200കോടി രൂപ ചെലവില്‍ നഗരത്തിലെ ആറ് റോഡുകളാണ് പദ്ധതിയുടെ കീഴില്‍ നവീകരിക്കുന്നത്. റോഡ് നിര്‍മാണം മാത്രമല്ല, റോഡിന്റെ ഇരുവശങ്ങളിലും നടപ്പാതക്കൊപ്പം സൗന്ദര്യവല്‍ക്കരണവും നടത്താനാണ് ക്രിപിന്റെ ലക്ഷ്യം. എല്ലാ ജങ്ഷനുകളിലും ട്രാഫിക് സിഗ്‌നല്‍ സൗകര്യവും ഏര്‍പ്പെടുത്തും. രണ്ടു വര്‍ഷത്തെ കാലവധിയാണു നിര്‍മാണത്തിന് നല്‍കിയതെങ്കിലും റോഡുകളുടെ നവീകരണപ്രവൃത്തി ധ്രുതഗതിയിലാണ് ഇപ്പോള്‍ നടക്കുന്നത്.
അടുത്ത വര്‍ഷം മാര്‍ച്ച്, ഏപ്രില്‍, മെയ് ആകുമ്പോഴേക്കും നവീകരണപ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. വാട്ടര്‍ അതോറിറ്റി, ബി.എസ്.എന്‍.എല്‍, കെ.എസ്.ഇ.ബി എന്നിവയുടെ കേമ്പിളുകള്‍ മാറ്റാത്തതായിരുന്നു റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ തടസ്സമായത്. ക്രിപ്‌സിന്റെ ഇടപെടലുണ്ടായതോടെയാണ് കേബിള്‍ യഥാസമയം മാറ്റിസ്ഥാപിക്കാന്‍ സാധിച്ചത്.
സ്റ്റേഡിയം പുതിയറ റോഡ് (0.644 കിമീ), കോവൂര്‍ വെള്ളിമാട്കുന്ന് റോഡ്(2.735 കിമീ), കാരപ്പറമ്പ് അരയിടത്തുപാലം കല്ലുത്താന്‍കടവ് റോഡ് (4.526 കിമീ), പാലാട്ടുത്താഴം സി.ഡബ്ല്യു.ആര്‍.ഡി.എം (8.45 കിമീ), മാങ്കാവ് പുഷ്പ ജങ്ഷന്‍ (2.452 കിമീ), ഗാന്ധി റോഡ് മിനി ബൈപ്പാസ് (3.435 കിമീ) ഉള്‍പ്പെടെ 22 കി.മീറ്റര്‍ റോഡ് നവീകരണമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേഠി കൂട്ടകൊലപാതകം; അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാലിന് വെടിവെച്ച് പൊലിസ്

National
  •  2 months ago
No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago