ഭവനരഹിതര്‍ ഇല്ലാതാകുംവരെ ബൈത്തുറഹ്മ പദ്ധതി തുടരും: സാദിഖലി ശിഹാബ് തങ്ങള്‍
കുന്ദമംഗലം: കേരളത്തിലെ അവസാന ഭവനരഹിതര്‍ക്കും വീട് ലഭിക്കും വരെ ബൈത്തുറഹ്മ പദ്ധതി തുടരുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.കുന്ദമംഗലം: കേരളത്തിലെ അവസാന ഭവനരഹിതര്‍ക്കും വീട് ലഭിക്കും വരെ ബൈത്തുറഹ്മ പദ്ധതി തുടരുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് പിലാശ്ശേരിയില്‍ മേലെപുറായില് നബീസക്കു നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നല്കി സംസാരിക്കുകയായിരുന്നു തങ്ങള്‍. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.പി കോയ അധ്യക്ഷനായി.
കാരക്കുന്നത് അബ്ദുല്‍ ഹകീമിന്റെ കുടുംബത്തിനു കെ.എം.സി.സിയും പഞ്ചായത്ത് കമ്മിറ്റിയും മുന്‍കൈയെടുത്തു വാങ്ങിയ സ്ഥലത്തിന്റെ രേഖകള്‍ തങ്ങള്‍ കൈമാറി.
സി. മോയിന്‍കുട്ടി, എം.എ റസാക്ക് മാസ്റ്റര്‍, കെ. മൂസ്സ മൗലവി, യു.സി രാമന്, ഖാലിദ് കിളിമുണ്ട, ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് ടി.കെ സീനത്ത്, അരിയില്‍ മൊയ്തീന് ഹാജി, എം. ബാബുമോന്, പി. മമ്മികോയ, സി. അബ്ദുല്‍ ഗഫൂര്‍, എ. അലവി, കെ. മൊയ്തീന്, ഒ. സലിം, യു.സി മൊയ്തീന് കോയ, അസീസ് കാക്കേരി, പി. അബുഹാജി, കോയ ഹാജി, പി. സഫിയ, ഒ. ഉസ്സയിന്, മുഹമ്മദ് അബ്ദുറഹിമാന്, എന്‍,എം യൂസുഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."