HOME
DETAILS
MAL
എട്ട് ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പിടിയില്‍
backup
October 31 2016 | 20:10 PM
വടകര: എട്ടു ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് വടകരയില്‍ പിടിയില്‍. മലപ്പുറം തേഞ്ഞിപ്പാലം പറമ്പില്‍പീടികയില്‍ കല്ലിങ്കല്‍ ഷമീര്‍ അലിയെയാണ് (25) പൊലിസ് അറസ്റ്റ് ചെയ്തത്.
വില്യാപ്പള്ളി ഭാഗത്തേക്കു വിതരണത്തിനായാണ് പണം കൊണ്ടുവന്നത്. അടക്കാത്തെരുവില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പ്ലാസ്റ്റിക് കവറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. ഡി.വൈ.എസ്.പി കെ.സുദര്‍ശന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലിസാണ് ഇയാളെ പിടികൂടിയത്. രണ്ടു മൊബൈല്‍ ഫോണും പണം നല്‍കേണ്ടവരുടെ ലിസ്റ്റും ഇയാളില്‍ നിന്നു കണ്ടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."