രോഗത്തെ തോല്‍പ്പിച്ച് അവര്‍ ഉല്ലസിച്ചു
കാവനൂര്‍: ജന്മനാ വൈകല്യം ബാധിച്ചവര്‍, നട്ടെല്ലിന് ക്ഷതം സംഭവിച്ച് ചലന സ്വാതന്ത്ര്യം നിഷേധിച്ചവര്‍, വീല്‍ചെയറുകളിലും കിടക്കകളിലും ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍, മാനസിക രോഗികള്‍ തുടങ്ങിയ വിധിയുടെ ക്രൂരതകള്‍ക്കു മുന്നില്‍ പതറാതെ അവര്‍ ഒത്തുകൂടി മനം നിറഞ്ഞ് ഉല്ലസിച്ചു. വിശേഷങ്ങള്‍ പങ്കുവച്ചും സങ്കടങ്ങള്‍ പറഞ്ഞുതീര്‍ത്തും ഒരു ദിവസം മുഴുവന്‍ അവര്‍ ആസ്വദിച്ചു.
കാവനൂര്‍ 'സ്പര്‍ശം' പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ക്ലിനിക്കാണ് 'സ്‌നേഹത്തിന്റെ കരസ്പര്‍ശം' കൂട്ടായ്മയുമായി സഹകരിച്ച് കിടപ്പിലായ മുപ്പതിലധികം രോഗികള്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കുമായി ഏകദിന ക്യാംപ് സംഘടിപ്പിച്ചത്.
കാവനൂര്‍ പഞ്ചായത്തിലും പരിസര പ്രദേശത്തുമുള്ള അന്‍പതോളം രോഗികളും ഭിന്നശേഷിക്കാരും പാലിയേറ്റീവ് വളണ്ടിയര്‍മാരും ഹാന്‍ഡ്‌സ് ഓഫ് ലൗ പ്രവര്‍ത്തകരും ഇരിവേറ്റി സി.എച്ച്.എം.കെ.എം ഹയര്‍ സെക്കന്‍ഡറിയിലെ ജെ.ആര്‍.സി വിദ്യാര്‍ഥികളും രോഗികളുടെ സഹായികളുമടക്കം നൂറിലധികം അംഗങ്ങളാണ് ക്യാംപില്‍ ഒത്തുകൂടിയത്. കാവനൂര്‍ ഇരിവേറ്റി സി.എച്ച്.എം.കെ.എം ഹയര്‍ സെക്കന്‍ഡറിയില്‍ നടന്ന ക്യാംപ് പി.കെ ബഷീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാവനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.അഹമ്മദാജി, ഇ.പി മുജീബ്, വി.എ നാസര്‍, വാഹിദ്, ആര്‍.ജെ മനു, കെ.ഉമ്മര്‍, യൂസുഫ്, പി.വി ഉസ്മാന്‍, കെ.മുഹമ്മദ് ഖാന്‍, കൊമ്പന്‍ മുസ്തഅഫര്‍, സാവത്രി, സരോജിനി, നസ്രിന്‍, സുനീര്‍, ജസ്‌നി, അനസ് മാകാനി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."