സ്‌കൂള്‍ ബസുകളെ ഡ്രൈവിങ് പഠന കേന്ദ്രമാക്കുന്നുവെന്ന് ആക്ഷേപം
പഴയങ്ങാടി: ഡ്രൈവിങ് എക്‌സ്പീരിയന്‍സ് ആവശ്യമുള്ളവര്‍ക്ക് പറ്റിയ കേന്ദ്രങ്ങളായി മാറുകയാണ് പഴയങ്ങാടി മേഖലയിലെ സ്വകാര്യ സ്‌കൂളുകള്‍. പഴയങ്ങാടിയിലും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി സ്‌കൂള്‍ ബസുകളില്‍ പേരിനു ഫോര്‍വീലര്‍ ലൈസന്‍സുണ്ടെങ്കില്‍ വാഹനം ഓടിക്കാന്‍ നല്‍കുന്ന അവസ്ഥയാണെന്ന് ആക്ഷേപമുണ്ട്. ഡ്രൈവിങ്ങില്‍ മുന്‍പരിചയമുളളവരെ നിയമിക്കണമെങ്കില്‍ നല്ല വേതനം നല്‍കണമെന്നതാണ് ഇതിനുകാരണം. എന്നാല്‍ ഇത്തരക്കാരെ കണ്ടെത്തുവാനോ നിയമ നടപടി സ്വീകരിക്കാനോ പൊലിസ് കാര്യമായി ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ ദിവസം പഴയങ്ങാടിയിലെ സ്വകാര്യ സ്‌കൂള്‍ ബസ് വാടിക്കല്‍ കടവ് പാലത്തിനു സമീപംവച്ച് ഭാഗ്യം കൊണ്ടാണ് അപകടത്തില്‍ പെടാതിരുന്നത്. പാലത്തിനു മുകളില്‍ നിന്ന് എതിര്‍ദിശയില്‍ ലോറി ഇറങ്ങിവരുമ്പോള്‍ അതേ വേഗതയില്‍തന്നെ സ്‌കൂള്‍ ബസും പാലത്തിനു മുകളിലേക്ക് ഓടിച്ചു കയറുകയായിരുന്നു. പൊതുവേ വീതികുറഞ്ഞ പാലത്തില്‍ കുരുന്നുകളുടെ ജീവന്‍ പണയം വച്ചുളള യാത്ര ഭാഗ്യം കൊണ്ടാണ് ദുരന്തത്തില്‍ കലാശിക്കാതിരുന്നത്. ഇത്തരം ഡ്രൈവര്‍മാര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."