സമസ്ത ഏകദിന ശില്പശാല വിജയിപ്പിക്കും
കല്‍പ്പറ്റ: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ എട്ടിന് കല്‍പ്പറ്റയില്‍ സംഘടിപ്പിക്കുന്ന ഏകദിന ശില്പശാല വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈത്തിരി താലൂക്ക് കമ്മിറ്റി യോഗം തീരുമാനിച്ചു. ഏക സിവില്‍കോഡും ബഹുസ്വരതയും തബ്ലീഅ് ജമാഅത്ത്, എന്ത്, എന്നീ വിഷയങ്ങളില്‍ നടക്കുന്ന ശില്പശാലയില് താലൂക്കിലെ മുഴുവന്‍ കമ്മിറ്റി ഭാരവാഹികളും ഖത്തീബുമാരും പങ്കെടുക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു. ഉംറക്ക് പുറപ്പെടുന്ന താലൂക്ക് കമ്മിറ്റി ഭാരവാഹികളായ വി.കെ അബ്ദുറഹ്മാന് ദാരിമി, കെ.വി ജഅ്ഫര്‍ ഹൈതമി, അബ്ദുറഹ്മാന് ഫൈസി പച്ചിലക്കാട്, മുഹമ്മദലി അഹ്സനി എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി. ശംസുദ്ദീന്‍ റഹ്മാനി അധ്യക്ഷനായി. സൈനുല്‍ ആബിദ് ദാരിമി, മുജീബ് ഫൈസി കമ്പളക്കാട്, ശാഹിദ് ഫൈസി, കെ.വി അഷ്റഫ് ഫൈസി, യു.പി അബ്ദുറഹ്മാന് മുസ്ലിയാര്, മുഹമ്മദ് കുട്ടി ഹസനി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."