ചെങ്ങറ സുരേന്ദ്രന്‍ ക്ഷേത്രോപദേശക സമിതിയംഗം
കൊല്ലം: മുന്‍ എം.പിയും കമ്മ്യൂണിസ്റ്റ് നേതാവുമായ ചെങ്ങറ സുരേന്ദ്രന്‍ കൊട്ടാരക്കര മഹാഗണപതിക്ഷേത്രം ഉപദേശക സമിതിയംഗമായി. സി.പി.ഐ പത്തനംതിട്ട സെക്രട്ടറിയേറ്റ് അംഗവും എ.ഐ.റ്റി.യു.സി പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ ചെങ്ങറ സുരേന്ദ്രന്‍ സി.പി.ഐ യുടെ തൊഴിലുറപ്പു തൊഴിലാളി യൂനിയന്‍ സംസ്ഥാന പ്രസിഡന്റുകൂടിയാണ്. രണ്ടു തവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഉപദേശക സമിതി തെരഞ്ഞെടുപ്പ്. കാലങ്ങളായി സംഘ്പരിവാര്‍ സംഘടനകളുടെ നിയന്ത്രണത്തിലായിരുന്നു ഇവിടെ ക്ഷേത്ര ഭരണം. ഇതിന് തടയിടാനുള്ള എല്‍.ഡി.എഫ് തീരുമാനപ്രകാരം ഇത്തവണ സി.പി.എം, സി.പി.ഐ നേതാക്കളും പ്രവര്‍ത്തകരും ഉപദേശകസമിതി തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്തിരുന്നു. എല്‍.ഡി.എഫ് ,സംഘ്പരിവാര്‍ വിഭാഗങ്ങള്‍ 13 പേരടങ്ങുന്ന രണ്ടു പാനലുകളായി മത്സരിച്ചങ്കിലും ഒടുവില്‍ സമവായത്തില്‍ എത്തുകയായിരുന്നു. എല്‍.ഡി.എഫില്‍ നിന്നും അഞ്ചും സംഘ്പരിവാറില്‍ നിന്നും എട്ടുപേരുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. സി.പി.എം പ്രതിനിധി ഗോപകുമാര്‍ പ്രസിഡന്റും സംഘപരിവാര്‍ പ്രതിനിധി അനിലില്‍ സെക്രട്ടറിയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."