വിജിലന്‍സ് വ്യക്തിവിരോധം തീര്‍ക്കാന്‍ ശ്രമിക്കുന്നു: ടോം ജോസ്
തിരുവനന്തപുരം: വിജിലന്‍സ് തന്നോട് വ്യക്തിവിരോധം തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ടോം ജോസ് ഐ.എ.എസ്. തന്റെ ഭാഗം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ടോം ജോസ് ചീഫ് സെക്രട്ടറിക്ക് കത്ത് നല്കി. അനധികൃത സ്വത്തുണ്ടെന്ന വിജിലന്‍സിന്റെ കണ്ടെത്തല്‍ തെറ്റാണെന്ന് ടോം ജോസ് കത്തില്‍ പറയുന്നു.
നേരത്തെ തന്നെ തനിക്കെതിരേയുള്ള ആരോപണം ആഭ്യന്തരസെക്രട്ടറി പരിശോധിച്ച് തള്ളിയതാണ്. ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങള്‍ താന്‍ അടക്കമുള്ള മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിര നടക്കുന്ന നീക്കത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ടോം ജോസിന് 1,19,68,549 രൂപയുടെ അനധികൃത സ്വത്തുണ്ടെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍. വിജിലന്‍സിന്റെ ആന്റി കറപ്ഷന്‍ സ്പെഷ്യല്‍ സെല്‍ എസ്.പി വി.എന്‍ ശശിധരന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടിലാണ് ഇത് വെളിപ്പെടുത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."