HOME
DETAILS

പൂവാര്‍ പൊഴിക്കരയില്‍ തിരക്കേറുന്നു; സുരക്ഷാ സംവിധാനങ്ങളില്‍ ആശങ്ക

  
backup
November 01 2016 | 20:11 PM

%e0%b4%aa%e0%b5%82%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%bf



പൂവാര്‍: അറബിക്കടലും-നെയ്യാറും സംഗമിക്കുന്ന പൂവാര്‍ പൊഴിക്കരയില്‍ സഞ്ചാരികളുടെ തിരക്കേറുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കു പുറമേ , വിദേശ സഞ്ചാരികളും ഇവിടേക്കെത്തുന്നുണ്ട്. കടലും കായലും ഒരുക്കുന്ന ദൃശ്യവിരുന്ന് ആസ്വദിക്കാനെത്തുന്നവരെ ചാക്കിട്ടു പിടിക്കാന്‍ സ്വകാര്യ ടൂറിസ്റ്റ് ഏജന്‍സികള്‍   സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. നെയ്യാറില്‍ ബോട്ട് സവാരിയും റിസോര്‍ട്ടുമൊക്കെയൊരുക്കി സഞ്ചാരികളെ  ആകര്‍ഷിക്കാനുള്ള തത്രപ്പാടിലാണ് അവര്‍.  
പൊലിസ് പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന്  നിശ്ചലാവസ്ഥയിലായിരുന്ന  അനധികൃത ബോട്ട് സര്‍വീസുകള്‍ വീണ്ടും രംഗത്തിറങ്ങിയിട്ടുണ്ട്.  സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ തോന്നുംപടിയാണ് ഇവരുടെ പ്രവര്‍ത്തനം.
സര്‍ക്കാരിന്റെ ടൂറിസം വകുപ്പ് പക്ഷേ ഇതൊന്നും കണ്ട മട്ടില്ല. വകുപ്പധികൃതരുടെ പിടിപ്പുകേട് നിമിത്തം സര്‍ക്കാരിലേക്ക് എത്തേണ്ട കോടികളുടെ ലാഭമാണ് സ്വകാര്യ കമ്പനികള്‍ കൊണ്ടുപോകുന്നത്.
അതേസമയം മേഖലയില്‍ കൃത്യമായ സുരക്ഷാ സംവിധാനങ്ങളില്ലാത്തത് സഞ്ചാരികളെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ മുപ്പതിലധികം ബോട്ടപകടങ്ങളാണ് ഇവിടെ നടന്നത്. അപകടങ്ങളെ തുടര്‍ന്നുള്ള ഒന്നു രണ്ട് ദിവസം ചര്‍ച്ചകളും പ്രഖ്യാപനങ്ങളും നടക്കുമെന്നല്ലാതെ ഫലപ്രദമായ സുരക്ഷാ നടപടികള്‍ അധികൃതര്‍ ഇതുവരെയും സ്വീകരിച്ചിട്ടില്ല. നീലലോഹിതദാസന്‍നാടാര്‍ മന്ത്രിയായിരുന്നപ്പോള്‍ മേഖലയിലെ ടൂറിസം വികസനം ലക്ഷ്യമിട്ട് സ്ഥാപിച്ച രണ്ട് കരിങ്കല്‍ മന്ദിരങ്ങള്‍ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിക്കഴിഞ്ഞു.
മേഖലയുടെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago
No Image

എസി ബസ്‌ ബുക്ക് ചെയ്ത യാത്രക്കാർക്ക് വന്നത് നോണ്‍ എസി; കെഎസ്ആര്‍ടിസിക്ക് 55,000 രൂപ പിഴ

Kerala
  •  a month ago