പുതിയ റേഷന്‍ കാര്‍ഡിലെ പരാതികള്‍; ഹിയറിങ് ആരംഭിച്ചു
ആറ്റിങ്ങല്‍: പുതിയ റേഷന്‍ കാര്‍ഡുകളിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിനുള്ള ഹിയറിങ് ഇന്നലെ മുതല്‍ ആരംഭിച്ചു. ചിറയിന്‍കീഴ് താലൂക്ക് സപ്ലൈ ഓഫിസിന്റെ പരിധിയിലുള്ള പഞ്ചായത്തുകളിലും ആറ്റിങ്ങല്‍ നഗരസഭയിലുമാണ് ഹിയറിങുകള്‍ നടത്തുന്നത്.
നവംബര്‍ ഒന്നിന് ആരംഭിച്ച് 20ന് അവസാനിപ്പിക്കുന്ന രീതിയിലാണ് പ്രോഗ്രാം ഷെഡ്യൂളെങ്കിലും ഡിസംബര്‍ 10 ഓടെ മാത്രമേ കുറ്റമറ്റ രീതിയിലുള്ള വെരിഫിക്കേഷന് നടത്താനാകൂ എന്നാണ് സപ്ലൈ ഓഫിസ് അധികൃതര്‍ പറയുന്നത്.ഇതുവരെ ഇരുപതിനായിരത്തോളം പരാതികള്‍ ലഭിച്ചു.ഈ മാസം അഞ്ചാം തീയതി വരെ പരാതികള്‍ സമര്‍പ്പിക്കാന്‍ സമയമുണ്ട്. അതിനാല്‍ പരാതികളുടെ എണ്ണം ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും നിലവില്‍ ലഭിച്ച പരാതികള്‍ വച്ചു നോക്കിയാല്ത്തനെ ഈ മാസം 20നു മുന്‍പ് തീര്‍ക്കുക ദുഷ്ക്കരമാകുമെന്നും സപ്ലൈ ഓഫീസര്‍ ശ്രീകുമാര്‍ പറഞ്ഞു.
അനര്‍ഹരായവരുടെ പേര് ബി.പി.എല്‍ കാര്‍ഡില്‍ ചേര്‍ത്തിട്ടുണ്ടെങ്കില്‍ അവരുടെ കാര്‍ഡ് നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ റേഷനിങ് ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും അറിയിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."