ഷൗക്കത്തിന്റെ കുടുംബത്തിന് സഹപ്രവര്‍ത്തകരുടെ സഹായഹസ്തം
മാനന്തവാടി: അകാലത്തില്‍ മരണപ്പെട്ട സ്വകാര്യ ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാന്‍ സഹപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ നാടും നാട്ടുകാരും ഒറ്റക്കെട്ടായി പിന്തുണയുമായി രംഗത്തെത്തി. നിരവില്‍പ്പുഴ സ്വദേശിയും സ്വകാര്യ ബസ് ജീവനക്കാരനുമായിരുന്ന കുന്നുമ്മല്‍ ഷൗക്കത്തി (34)ന്റെ കുടുംബത്തെ സഹായിക്കാനായി നിരവില്‍പ്പുഴ മാനന്തവാടി റൂട്ടിലോടുന്ന സ്വകാര്യബസ് ജീവനക്കാരും ബസുടമകളും കൈകോര്‍ത്തപ്പോഴാണ് ഇവര്‍ക്ക് പിന്തുണയുമായി നാട്ടുകാരും യാത്രക്കാരും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയത്. സഹപ്രവര്‍ത്തകന്റെ കുടുംബത്തിനായി അഞ്ച് ലക്ഷത്തിലധികം രൂപ കൂട്ടുകാരും നാട്ടുകാരും ഒരുമിച്ചുകൂട്ടി. രാവിലെ മാനന്തവാടി ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നും മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി.ആര്‍ പ്രവീജ് ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ രവീന്ദ്രന്‍ ഫ്‌ളാഗ്ഓഫ് ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാറ്റൂര്‍, പി ജോസ്, സി.പി മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുത്തു. നിരവില്‍പ്പുഴയില്‍ വെച്ച് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീതാരാമനും ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട എസ്.ഐ അജിത്കുമാര്‍, ശിവദാസന്‍മാസ്റ്റര്‍, വി.സി സലീം, കെ.കെ അമ്മദ്, പി.എ മൊയ്തൂട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. റൂട്ടിലോടുന്ന 13 സ്വകാര്യ ബസുകളിലെ കലക്ഷന് പുറമെ മാനന്തവാടി ബസ്സ്റ്റാന്‍ഡ്, തരുവണ, വെള്ളമുണ്ട, നിരവില്‍പ്പുഴ, മക്കിയാട്, കോറോം തുടങ്ങിയ ടൗണുകളില്‍ നിന്നും നാട്ടുകാര്‍, വ്യാപാരികള്‍, ചുമട്ടു തൊഴിലാളികള്‍ പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചേര്‍ന്നും ബക്കറ്റ് പിരിവ് നടത്തി ബസ്ജീവനക്കാരുടെ ഉദ്യമത്തിന് സഹായംനല്‍കി. ബസ് ജീവനക്കാര്‍ക്ക് മുഴുവന്‍ ഭക്ഷണം നല്‍കിക്കൊണ്ട് നിരവില്‍പ്പുഴയിലെ ഹിമാലയ ഹോട്ടലുടമയും മാനന്തവാടി ബസ്സ്റ്റാന്‍ഡിലെ ചായക്കടക്കാരന്‍ മൊയ്തുവും മാതൃകയായി. ബസുടമകാളായ ചാക്കോ, മുത്തലിബ്, അജ്മല്‍, പള്ളിയാല്‍ ഷെമീം, തൊഴിലാളികളായ ജോസ് പി ജോസഫ്, തലശ്ശേരി അബ്ദുല്ല, കണ്ടിയില്‍ ബഷീര്‍, പി ബഷീര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."