റേഷന്‍ അപാകത; കോണ്‍ഗ്രസ് മാര്‍ച്ചും ധര്‍ണയും നടത്തി
കല്‍പ്പറ്റ: വിവിധ ആവശ്യങ്ങളുന്നയിച്ച് കോണ്‍ഗ്രസിന്റെ ജില്ലയിലെ വില്ലേജ് ഓഫിസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. കെ.പി.സി.സി ആഹ്വാന പ്രകാരമാണ് ധര്‍ണ നടത്തിയത്.
ബി.പി.എല്‍ ലിസ്റ്റിലെ അപാകതകള്‍ പരിഹരിക്കുക, മുന്‍ഗണനാ ലിസ്റ്റ് റദ്ദാക്കുക, വെട്ടിക്കുറച്ച അരിയും മണ്ണണ്ണയും, പഞ്ചസാരയും പുനസ്ഥാപിക്കുക, തോട്ടം തൊഴിലാളികളെയും പാവപ്പെട്ട സാധാരണക്കാരെയും ബി.പി.എല്‍ ലിസ്റ്റിലുള്‍പ്പെടുത്തുക, അനര്‍ഹമായി ബി.പി.എല്‍ ലിസ്റ്റിലുള്‍പ്പെട്ടവരെ ഒഴിവാക്കുക, ഭക്ഷ്യ സുരക്ഷാ പദ്ധതി അട്ടിമറിച്ച പിണറായി സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു സമരം. കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കല്‍പ്പറ്റ വില്ലേജ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ.കെ രാജേന്ദ്രന്‍ അധ്യക്ഷനായി. പടിഞ്ഞാറത്തറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ ഡി.സി.സി ജന.സെക്രട്ടറി പി.കെ അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോണി നന്നാട്ട് അധ്യക്ഷനായി. കോണ്‍ഗ്രസ് എടവക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്ലൂര്‍നാട് വില്ലേജ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി.
ഡി.സി.സി. ജന.സെക്രട്ടറി എച്ച്.ബി പ്രദീപ് ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ അധ്യക്ഷയായി. മൂപ്പൈനാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂപ്പൈനാട് വില്ലേജ് ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.കെ അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ആര്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. തൊïര്‍നാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊïര്‍നാട് വില്ലേജ് ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ മാനന്തവാടി ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ജെ പൈലി ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സുനില്‍ മാസ്റ്റര്‍ അധ്യക്ഷനായി. മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നോര്‍ത്ത് വില്ലേജ് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. കെ. പി.സി.സി എക്‌സിക്യുട്ടീവ് അംഗം എന്‍.ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയി ടി ജെ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."