വോട്ടര്‍മാര്‍ക്ക് ആതുര സേവനവും വിശ്രമമുറിയും
വോട്ടര്‍മാര്‍ക്ക് ആതുര സേവനവും
വിശ്രമമുറിയും
കൊണ്ടോട്ടി: കൈകുഞ്ഞുങ്ങളുമായി പോളിങ് ബൂത്തിലെത്തുന്ന അമ്മമാര്‍ക്ക് കുട്ടികളെ കളിപ്പിക്കാന്‍ കളിക്കളവും കളിപ്പാട്ടങ്ങളും, പ്രായമുളള വോട്ടര്‍മാര്‍ക്ക് വിശ്രമ മുറി, പോളിങ് ബൂത്തിലേക്ക് വീല്‍ചെയര്‍, മുഴുവന്‍ സമയ ആശുപത്രി സേവനം. കരിപ്പൂര്‍ ജി.എം.എല്‍.പി സ്‌കൂളില്‍ ഒരുക്കിയ മാതൃക പോളിങ് ബൂത്ത് വോട്ടര്‍മാര്‍ക്ക് വേറിട്ട കാഴചയായി.വള്ളിക്കുന്ന് മണ്ഡലത്തിലെ കരിപ്പൂരില്‍ 34-ാം നമ്പര്‍ ബൂത്തിലാണ് വോട്ടര്‍മാര്‍ക്കായി വിവിധ സേവനങ്ങളും സൗകര്യങ്ങളും പോളിങ് ഉദ്യോഗസ്ഥര്‍ ഒരുക്കിയിരുന്നത്.
പള്ളിക്കല്‍ പഞ്ചായത്ത് പി.എച്ച്.സിയില്‍ നിന്ന് രണ്ട് സ്റ്റാഫ് നഴ്‌സിന്റെയും രണ്ടു ആശ വര്‍ക്കര്‍മാരുടേയും സേവനം മുഴുവന്‍ സമയവും വോട്ടര്‍മാര്‍ക്കായി ലഭ്യമാക്കിയിരുന്നു.അത്യാവശ്യമായി ആശുപത്രിയിലെത്തിക്കേണ്ടി വരുന്ന വോട്ടര്‍മാരെ എത്തിക്കാനായി ബൂത്തില്‍ ഫസ്റ്റ് എയ്ഡ് ബോക്‌സോടു കൂടിയ മെഡിക്കല്‍ എമര്‍ജന്‍സി ബൈക്ക് എത്തിച്ചിരുന്നു.വോട്ടര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കുന്നതിനായി എട്ട് സി.എസ്.എസ് വളണ്ടിയര്‍ സേവനവും സദാസമയവും സന്നദ്ധരായിരുന്നു. പന്തല്‍,ഇരിപ്പിടം,ഫാന്‍,മൂത്രപ്പുര,കുടിവെള്ളം,സംഭാരം,വീല്‍ചെയര്‍,വിശ്രമ മുറി തുടങ്ങിയവയും ബൂത്തിലൊരുക്കിയിരുന്നു. വോട്ടര്‍മാരോടൊത്ത് എത്തുന്ന കുട്ടികള്‍ക്ക് കളിക്കുന്നതിനായി മാത്രം സൈക്കിള്‍,കാര്‍ തുടങ്ങിയ കളിപ്പാട്ടങ്ങളും,മുലയൂട്ടുന്ന അമ്മമാര്‍ക്കും,പ്രാര്‍ഥിക്കാനായി പ്രത്യേക ഇടവും ബൂത്തില്‍ വേറിട്ട കാഴ്ചയായി.രണ്ടു ബൂത്തുകളുണ്ടായിരുന്ന ഇവിടെ ഒരുബൂത്തായി മാറ്റിയതോടെ രാവിലെ മുതല്‍ വോട്ടര്‍മാരുടെ കനത്ത നിരയായിരുന്നുണ്ടായിരുന്നത്.എന്നാല്‍ മാതൃകാ ബൂത്തില്‍ ഒരുക്കിയ സേവനം കണ്ട് വോട്ടര്‍മാരും അക്ഷമരായി ക്യൂ നിന്ന് വോട്ടു ചെയ്തു മടങ്ങി.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."