തിരൂരില്‍ ഇ-ടാക്സി പദ്ധതി തുടങ്ങി
തിരൂര്‍: നഗരസഭാ പരിധിയില്‍ സര്‍വിസ് നടത്തുന്ന രണ്ടായിരത്തോളം ഓട്ടോറിക്ഷകള്‍ ഇ-ടാക്സി സംവിധാനത്തിലേക്കു മാറുന്ന പദ്ധതിയ്ക്കു തുടക്കമായി. കേരളപ്പിറവിയുടെ 60ാം വാര്‍ഷികത്തിന്റെ ഭാഗമായി തിരൂര്‍ ട്രാഫിക് പൊലിസ് യൂനിറ്റിന്റെയും ട്രാഫിക് സുരക്ഷാ സമിതിയുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം തിരൂര്‍ ഡിവൈ.എസ്.പി എ.ജെ ബാബു നിര്‍വഹിച്ചു. സി.ഐ എം.കെ ഷാജി അധ്യക്ഷനായി.
ട്രാഫിക് സുരക്ഷാസമിതി അംഗം മൊയ്തീന്, എസ്.ഐ രഞ്ജിത്ത്, ട്രാഫിക് എസ്.ഐ ജയചന്ദ്രന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ഹരീഷ്, ബാബു, ബഷീര്‍, ശിവദാസന്‍, തങ്കച്ചന് മാത്യു, ട്രാഫിക് യൂനിറ്റ് നോഡല്‍ ഓഫിസര്‍ ശ്രീപതി സംസാരിച്ചു.
ഉദ്ഘാടന പരിപാടിയില്‍ 14 ഓട്ടോ ഡ്രൈവര്‍മാര്‍ക്കു പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്കി. ജനുവരി ഒന്നു മുതല്‍ തിരൂരില്‍ ഇ-ടാക്സി സംവിധാനം പൂര്‍ണമായി നടപ്പാക്കാനാണ് ശ്രമം.
പദ്ധതിയുടെ ഭാഗമായി നഗരത്തില്‍ സര്‍വിസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ രേഖകളും ഡ്രൈവര്‍മാരുടെയും വാഹന ഉടമകളുടെയും വിശദാംശങ്ങളും ശേഖരിച്ച് ട്രാഫിക് സ്റ്റേഷനില്‍ പ്രത്യേക രജിസ്റ്ററില്‍ സൂക്ഷിക്കും. ഡ്രൈവര്‍മാരുടെയും ഉടമകളുടെയും പേരും വിലാസവും ഉള്‍പ്പെടുത്തിയ പ്രത്യേക കാര്‍ഡ് യാത്രക്കാര്‍ക്ക് കാണത്തക്കവിധം വാഹനങ്ങളിലും പ്രദര്‍ശിപ്പിക്കും.
യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്നു പദ്ധതിയുടെ മേല്‍നോട്ട ചുമതലയുള്ള സി.ഐ എം.കെ ഷാജി പറഞ്ഞു. പദ്ധതി കാര്യക്ഷമമായി നടപ്പായാല്‍ രാത്രികാല യാത്രക്കാരുടെ യാത്ര പൂര്ണസുരക്ഷിതത്വത്തിലാകുമെന്നും അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."