കൊണ്ടോട്ടിയില്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുന്നു
കൊണ്ടോട്ടി: നഗരം കേന്ദ്രീകരിച്ചുളള കുറ്റകൃത്യങ്ങളും ലഹര വില്‍പനയും മാലിന്യം തള്ളുന്നതടക്കം കണ്ടെത്താന്‍ അങ്ങാടിയില്‍ നഗരസഭ സി.സി.ടി വി ക്യാമറകള്‍ സ്ഥാപിക്കുന്നു. നഗരസഭയും പൊലിസും ചേര്‍ന്നാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്.അങ്ങാടിയില്‍ അന്‍പതോളം ക്യാമറകള്‍ സ്ഥാപിച്ച് കുറ്റക്കാരെ കണ്ടെത്താനാണ് തീരുമാനം.
സി.സി.ടി.വി ക്യാമറകള്‍ വാങ്ങാനായി നഗരസഭ ഏഴുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. തുക തികയാതെ വരികയാണെങ്കില്‍ വീണ്ടും വകയിരുത്തും.
കൊണ്ടോട്ടി കൊടിമരം, തങ്ങള്‍സ് റോഡ്, എ.ഇ ഓഫീസ്, പൊലിസ് സ്‌റ്റേഷന്‍, പഴയ ബസ് സ്റ്റാന്‍ഡ്, പുതിയ സ്റ്റാന്‍ഡ് അടക്കമുള്ള സ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിക്കും. ക്യാമറകളുടെ നിരീക്ഷണ സ്‌ക്രീന്‍ നഗരസഭയിലും പൊലിസ് സ്‌റ്റേഷനിലുമുണ്ടാകും.
അങ്ങാടിയിലും പരിസരത്തും വലിയ തോട്ടിലേക്കും മാലിന്യം തള്ളുന്നവരെ പിടികൂടുക, കുറ്റകൃത്യങ്ങള്‍ തടയുക എന്നിവയാണ് സി.സി.ടി വി ക്യാമറകള്‍ സ്ഥാപിക്കുന്നത് വഴി ലക്ഷ്യമിടുന്നത്. ക്യമാറകള്‍ എവിടെയല്ലാം സ്ഥാപിക്കണമെന്നുളള കാര്യം ചര്‍ച്ച ചെയ്യാന്‍ നഗരസഭ അധ്യക്ഷന്‍ സി.കെ നാടിക്കുട്ടിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പൊലീസ് ഉദ്യോഗസ്ഥരും നഗരസഭ സ്ഥിരംസമിതി അംഗങ്ങളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."