HOME
DETAILS

കല്ലടിക്കോട് പുള്ളിപുലിയുടെ ജഡം അഴുകിയ നിലയില്‍

  
backup
November 02 2016 | 05:11 AM

%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%81%e0%b4%b2%e0%b4%bf

 

പാലക്കാട്: കല്ലടിക്കോട്ട് പുള്ളിപുലിയെ ചത്തനിലയില്‍ കണ്ടെത്തി. മൂന്നു മുതല്‍ ഏഴു ദിവസം വരെ പഴക്കമുണ്ടെന്നു കരുതപ്പെടുന്ന ജഡം അഴുകിയ നിലയിലാണ്. കല്ലടിക്കോട് മൂന്നേക്കറ വനാതിര്‍ത്തിയില്‍ ഇന്നലെ രാവിലെയാണ് ജഡം കണ്ടത്.
ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് പുള്ളിപുലി ചത്തുകിടക്കുന്നത് കണ്ടത്. ഉടന്‍തന്നെ ഇവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഇതെതുടര്‍ന്ന് മണ്ണാര്‍ക്കാട് ഡി.എഫ്.ഒ വി.പി. ജയപ്രകാശും സംഘവും കല്ലടിക്കോട് പൊലിസും സ്ഥലത്തെത്തി കൂടുതല്‍ പരിശോധനകള്‍ നടത്തി. ആറു മുതല്‍ ഏഴു വയസു വരെ പ്രായം കണക്കാക്കുന്ന പുലി ആണ്‍ വര്‍ഗത്തിലുള്ളതാണ്.
പുലിയുടെ മരണകാരണത്തെപ്പറ്റി കൂടുതല്‍ വ്യക്ത കൈവന്നിട്ടില്ല. ജഡം കിടന്ന സ്ഥലത്തു തന്നെ പോസ്റ്റുമോര്‍ട്ടം നടത്തി. പിന്നീട് അവിടെതന്നെ കുഴിച്ചിട്ടു. അതേസമയം കല്ലടിക്കോട് മലയോരമേഖലയില്‍ ഭീതിപരത്തുന്ന പുലിയാണോ ചത്തതെന്ന കാര്യം അന്വേഷണത്തിനുശേഷം മാത്രമെ പറയാന്‍ കഴിയുളളുവെന്ന് വനം വകുപ്പ് അറിയിച്ചു. ഒന്നില്‍ കൂടുതല്‍ പുലികള്‍ കല്ലടിക്കോട്ടും പ്രദേശത്തും ചുറ്റുന്നുണ്ടെന്നാണ് വനംവകുപ്പ് വിലയിരുത്തുന്നത്.
കഴിഞ്ഞ കുറച്ചുമാസങ്ങളായി കല്ലടിക്കോട് മേഖലയില്‍ പുലികളുടെ ശല്യം ഭീതിദമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ആറുമാസത്തിനിടെ മേഖലയില്‍ 23 ആടുകളെയും 12 നായ്ക്കളെയും പുലികള്‍ കൊന്നിട്ടുണ്ട്.
ഒന്നില്‍ കൂടുതല്‍ പുലികളുള്ള സാഹചര്യത്തില്‍ മനുഷ്യര്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയപ്പ് നല്‍കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം പോക്‌സ്: രോഗിയുടെ ആരോഗ്യനില തൃപ്തികരം, മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്കപട്ടികയില്‍ 23 പേര്‍

Kerala
  •  3 months ago
No Image

ലൈംഗികാതിക്രമം; സംവിധായകന്‍ വി.കെ പ്രകാശിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

Kerala
  •  3 months ago
No Image

മലപ്പുറത്ത് ഏഴ് പേര്‍ക്ക് നിപ രോഗലക്ഷണം; 37 പേരുടെ പരിശോധന ഫലം നെഗറ്റീവ്

Kerala
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ഡ്രഡ്ജര്‍ ഷിരൂരിലേക്ക് 

Kerala
  •  3 months ago
No Image

എറണാകുളം -ആലപ്പുഴ റൂട്ടില്‍ ഗതാഗത നിയന്ത്രണം; ക്രമീകരണങ്ങള്‍ ഇങ്ങനെ..

Kerala
  •  3 months ago
No Image

ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രി ഐസിയുവില്‍ തീപിടിത്തം; ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

National
  •  3 months ago
No Image

എം.സി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസും പിക്കപ്പും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരുക്ക്; രണ്ട് പേരുടെ നില ഗുരുതരം

Kerala
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം നടത്താന്‍ കേന്ദ്രം; ഉറപ്പുനല്‍കി മന്ത്രി ശോഭ കരന്തലജെ

Kerala
  •  3 months ago
No Image

കൊല്ലത്ത് മദ്യലഹരിയില്‍ ഭാര്യയെ കഴുത്തറത്ത് കൊന്നു; ഓട്ടോയില്‍ പൊലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി ഭര്‍ത്താവ്

Kerala
  •  3 months ago
No Image

ബിഹാറില്‍ ദലിത് കുടുംബങ്ങളുടെ വീടുകള്‍ക്ക് തീയിട്ട് അക്രമികള്‍

National
  •  3 months ago