പച്ചക്കറി നഴ്‌സറി പ്രവര്‍ത്തനമാരംഭിച്ചു
വൈക്കം: വൈബയോ ജൈവകര്‍ഷക സൊസൈറ്റിയുടെ പച്ചക്കറി നേഴ്‌സറി വൈക്കം കിഴക്കേനട ലിങ്ക് റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ജനങ്ങള്‍ക്ക് നല്ലയിനം ജൈവപച്ചക്കറി തൈകള്‍ എത്തിച്ചുകൊടുക്കുവാനും ജൈവപച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കുവാനും വേണ്ടിയുള്ള കര്‍ഷകരുടെ കൂട്ടായ്മയാണ് വൈബയോ ജൈവകര്‍ഷക സൊസൈറ്റി. 400തോളം കര്‍ഷകര്‍ അംഗങ്ങളായ സൊസൈറ്റിയില്‍ ന്യായവിലയ്ക്കാണ് പച്ചക്കറി തൈകള്‍ വിതരണം ചെയ്യുന്നത്. വൈക്കം മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് നേഴ്‌സറി ഉദ്ഘാടനം ചെയ്തു. ജൈവപച്ചക്കറി കൃഷിയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ചെയര്‍മാന്‍ വിശദീകരിച്ചു. ആദ്യവില്‍പ്പന നഗരസഭ വികസന കാര്യസ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പി ശശിധരന്‍ നിര്‍വഹിച്ചു. യോഗത്തില്‍ സൊസൈറ്റി പ്രസിഡന്റ് വേണുഗോപാല്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി കെ.വി പവിത്രന്‍ സ്വാഗതം പറഞ്ഞു. കൃഷിവകുപ്പ് എ.ഡി.എ ഓഫീസര്‍ ഇ.വി ജയമണി, കൗണ്‍സിലര്‍മാരായ ഇന്ദിരാദേവീ, ഹരിദാസന്‍ നായര്‍, സന്തോഷ്, ഷിബി, കൃഷി ഓഫീസര്‍ സലിമോന്‍ പി എസ്, മെയ്‌സണ്‍ മുരളി, കമ്മറ്റി അംഗങ്ങളായ പി ത്രിവിക്രമന്‍ നായര്‍, ഉണ്ണികൃഷ്ണന്‍, ഗിരീഷ്, പീതന്‍, ജയന്‍, ജിമ്മി, സിബി, ഭാസ്‌ക്കരന്‍, വൈക്കം ദാമു മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."