HOME
DETAILS
MAL
താറാവു കര്‍ഷകരുടെ ആശങ്ക പരിഹരിക്കണം
backup
November 02 2016 | 06:11 AM
വൈക്കം: താറാവുകള്‍ക്ക് പക്ഷിപ്പനി വ്യാപകമായ സാഹചര്യത്തില്‍ നിയോജക മണ്ഡലത്തിലെ താറാവുകര്‍ഷകരുടെ ആശങ്ക അകറ്റുവാനും പ്രശ്ന പരിഹാരം കണ്ടെത്താനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി.കെ ആശ എം.എല്‍.എ മൃഗസംരക്ഷണവകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.
പക്ഷിപ്പനി മൂലം താറാവുകള്‍ ചത്ത് നഷ്ടം സംഭവിച്ച നിയോജകമണ്ഡലത്തിലെ വെച്ചൂര്‍ പഞ്ചായത്തിലെയും സമീപപ്രദേശങ്ങളിലെയും കര്‍ഷകര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും വകുപ്പ് തലമേധാവി സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നടപടികള്‍ കൈകൊള്ളണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
ഭോപ്പാല്‍ അതീവസുരക്ഷാ ലാബോറട്ടറിയില്‍ അയച്ചിട്ടുള്ള സാമ്പിളുകളുടെ ഫലം വരുന്ന മുറയ്ക്ക് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഇന്ന് ആലപ്പുഴയില്‍ ഇതുമായി ബന്ധപ്പെട്ട് മന്ത്രിതലയോഗം നടക്കുമെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."