ഭരണഭാഷാ വാരാചരണത്തിന് തുടക്കം
കോട്ടയം : മലയാളികള്‍ ആത്മാഭിമാനം നഷ്ടപ്പെട്ട ഒരു സമൂഹമായി മാറുകയാണോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നുവെന്ന് പ്രശസ്ത ബാലസാഹിത്യകാരന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ഭരണഭാഷാദിനഭരണഭാഷാവാരാചരണ പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ ഭാഷാദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ശ്രേഷ്ഠ ഭാഷാ എന്ന നിലയില്‍ ദേശീയതലത്തില്‍ അംഗീകാരം കൈവരുമ്പോഴും മലയാളികള്‍ അവരുടെ മാതൃഭാഷയില്‍ നിന്ന് അകന്ന് പോകുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. ഇത് ഏറെ വേദനാജനകമാണ്.
മാതൃഭാഷയെ ഇത്തരത്തില്‍ അവഗണിക്കാന്‍ ആത്മാഭിമാനമില്ലാത്ത ഒരു സമൂഹത്തിന് മാത്രമേ കഴിയൂ. ശ്രേഷ്ഠ ഭാഷാ പദവിയേക്കാള്‍ മലയാളിയുടെ അംഗീകാരമാണ് കൈരളിക്ക് വേണ്ടത്. ഭരണഭാഷ മലയാളമാക്കുന്നതിന് സര്‍ക്കാര്‍ എടുത്തു വരുന്ന പരിശ്രമങ്ങള്‍ ശ്ലാഘനീയമാണെങ്കിലും സ്‌കൂള്‍ കോളജ് പാഠ്യതലത്തിലും ദൈനംദിന ജീവിത വ്യാപാരങ്ങളിലുമെല്ലാം മലയാളത്തിന് കൂടുതല്‍ പ്രാധാന്യം ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. സാധാരണക്കാരില്‍ സാധാരണക്കാരായവര്‍ക്ക് മനസിലാക്കുന്നതാകണം ഭരണനിര്‍വഹണത്തിന്റെ ഭാഷായെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. ഭരണ സംവിധാനത്തെ ജനകീയമാക്കുന്നതിലും അതില്‍ അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിലും ഭരണഭാഷക്ക് നിര്‍ണായക പങ്കാണുളളതെന്നും അദ്ദേഹം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."